Career

ന്യൂയോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

By webdesk14

February 15, 2023

കേരളത്തിലെ വ്യവസായ മേഖലയുമായി സഹകരിക്കാന്‍ താല്പര്യം കാണിച്ച് ന്യൂയോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസ്. മുഖ്യമന്ത്രിയുമായി നടന്ന കൂടികാഴ്ച്ചയില്‍ ആരോഗ്യടൂറിസം, ഐ.ടി മുതലായ മേഖലയില്‍ സഹകരണമാകാമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ന്യൂയോര്‍ക്കിലെ ഐ.ടി കമ്പനികള്‍ക്ക് കേരളത്തില്‍ നിക്ഷേപിക്കാന്‍ അവസരമൊരുക്കാമെന്ന് കൂടികാഴ്ച്ചയില്‍ കെവിന്‍ തോമസ് പറഞ്ഞു. ഇക്കാര്യത്തില്‍ പ്രധാന ഐ.ടി കമ്പനികളുമായി അക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.