തിരുവനന്തപുരം: അടുത്ത വര്‍ഷത്തെ സംസ്ഥാന കായികമേള കണ്ണൂരില്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. 67-ാമത് സംസ്ഥാന കായികമേള ഇന്ന് തിരുവനന്തപുരത്ത് സമാപിച്ചു. ഈ വര്‍ഷത്തെ മേളയില്‍ സംസ്ഥാനത്തുടനീളം നിന്നുള്ള 19,310 കുട്ടികളാണ് പങ്കെടുത്തത്.
കായികമേളയില്‍ പ്രായതട്ടിപ്പ് സംബന്ധിച്ച പരാതികള്‍ക്ക് അന്വേഷണം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തേജക പരിശോധനയ്ക്കായി സംവിധാനം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും അതിന് ആവശ്യമായ ഏജന്‍സികള്‍ എത്തിയില്ലെന്നും മന്ത്രി പറഞ്ഞു.