പാരീസ്: ഫുട്‌ബോള്‍ ലോകം ആ പോരാട്ടത്തിനായി കാത്തിരിക്കുകയാണ്. ചാമ്പ്യന്‍സ് ലീഗില്‍ ഫ്രഞ്ച് ഭീമന്‍മാരായ പി.എസ് ജിയും സ്പാനിഷ് വമ്പന്‍മാരായ റയല്‍മാഡ്രിഡും ഏറ്റുമുട്ടുമ്പോള്‍ ആരാധകര്‍ മാത്രമല്ല ആകാംക്ഷയുടെ മുള്‍മുനയില്‍. റയലുമായുള്ള പോരാട്ടത്തിനായി കാത്തിരിക്കുകയാണ് എന്നാണ് ബ്രസീലിന്റെ സൂപ്പര്‍സ്റ്റാര്‍ നെയ്മര്‍ പറയുന്നത്. ഫെബ്രുവരി 14ന് സ്പാനിഷ് തലസ്ഥാനത്ത് നടക്കുന്ന നടക്കുന്ന മത്സരത്തിനായി താന്‍ അക്ഷമനായി കാത്തിരിക്കുകയാണ് എന്നാണ് നെയ്മര്‍ പറയുന്നത്. ആ കളിക്കായി കാത്തിരിക്കുകയാണ്. ഞങ്ങള്‍ റയലിനെതിരെയുള്ള കളിക്കായി ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. റയലുമായുള്ള പോരാട്ടം കനത്തതായിരിക്കും. ഇത്തരമൊരു പോരാട്ടമാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്. റയലിലെ ഓരോ കളിക്കാരേയും ഞങ്ങള്‍ ബഹുമാനിക്കുന്നു. ജയിക്കാനായതെല്ലാം ഞങ്ങള്‍ കളിക്കളത്തില്‍ ചെയ്തിരിക്കും നെയ്മര്‍ വ്യക്തമാക്കി. ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ ഫ്രഞ്ച് ലീഗ് വണ്ണില്‍ ഇതുവരെ 18 ഗോളുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. ലീഗില്‍ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി ടീം. കരിയറിലെ 350-ാം ഗോള്‍ കഴിഞ്ഞ മത്സരത്തിലൂടെ നെയ്മര്‍ സ്വന്തമാക്കിയിരുന്നു.