kerala

തീവ്രവാദ കേസുമായി ബന്ധപ്പെട്ട് തൃശൂരിലെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്

By web desk 1

December 22, 2020

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്. ജില്ലയിലെ അഞ്ചു വീടുകളിലാണ് സംഘം റെയ്ഡ് നടത്തുന്നത്. ചാവക്കാട്, വടക്കേക്കാട്, പൂവത്തൂര്‍ മേഖലയിലെ അഞ്ചു വീടുകളിലാണ് പരിശോധന.

പഴയ തീവ്രവാദ കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് വിവരം. പ്രവാസികളുടെ വീടുകളിലാണ് റെയ്ഡ് നടത്തുന്നത്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് പരിശോധന എന്നാണ് റിപ്പോര്‍ട്ട്.