crime

വടക്കാഞ്ചേരി ഫ്‌ലാറ്റ് തട്ടിപ്പ്; മുഖ്യമന്ത്രിക്കും പങ്ക്, തെളിവുകള്‍ പരസ്യപ്പെടുത്തുമെന്ന് അനില്‍ അക്കര

By webdesk14

March 03, 2023

വടക്കാഞ്ചേരി ഫ്‌ലാറ്റ് തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് നിയമ ലംഘനം 100 ശതമാനവും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് അനില്‍ അക്കര പറഞ്ഞു.

ലൈഫ് മിഷന്‍ സിഇഒ തയ്യാറാക്കിയ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍കൂടി അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് തൃശൂര്‍ ഡിസിസിയില്‍ വിളിച്ചു ചേര്‍ക്കുന്ന വാര്‍ത്ത സമ്മേളനത്തില്‍ എല്ലാ തെളിവുകളും പുറത്തുവിടുമെന്ന് അനില്‍ അക്കര വ്യക്തമാക്കി.