kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; 70.76 ശതമാനം പോളിങ്

By webdesk18

June 19, 2025

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. അവസാന മണിക്കൂര്‍ പിന്നിടുമ്പോള്‍ 70.76 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. പ്രതികൂല കലാവസ്ഥയെയും അവഗണിച്ച് രാവിലെ മുതല്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കാണ്.

യുഡിഎഫിന് ചരിത്ര ഭൂരിപക്ഷമുണ്ടാവുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു.യുഡിഎഫ് വോട്ടില്‍ വിള്ളലുണ്ടാക്കാനാവില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. .25,000 ത്തില്‍ അധികം വോട്ടിന്റെഭൂരിപക്ഷത്തില്‍ ജയിക്കാന്‍ കഴിയുമെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു.