kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഇന്ന്

By webdesk17

June 05, 2025

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഇന്ന്. വൈകീട്ട് മൂന്നു മണി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയപരിധി. മത്സരചിത്രം ഇന്ന് തെളിയും. സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ്, എല്‍ഡിഎഫ്, പി വി അന്‍വര്‍, എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥികള്‍ എന്നിവരടക്കം 14 പേരാണ് മത്സരരംഗത്തുള്ളത്.

18 പത്രികകളാണ് വരണാധികാരിയായ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അന്‍വര്‍ സമര്‍പ്പിച്ച പത്രികയടക്കം ഏഴെണ്ണം തള്ളിയിരുന്നു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി അന്‍വറിന് മത്സരിക്കാനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചാണ് അന്‍വറിന്റെ പത്രിക പിന്‍വലിച്ചത്. സൂക്ഷ്മ പരിശോധനാവേളയിലാണ് പത്രിക തള്ളിയത്.

വോട്ടര്‍മാരെ നേരില്‍ കണ്ട് പ്രചാരണപരിപാടികള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. ആര്യാടന്‍ ഷൗക്കത്ത് ഇന്ന് എടക്കര, കരുളായി പഞ്ചായത്തുകളില്‍ പര്യടനം നടത്തും.