kerala

‘കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി നിലമ്പൂരുകാര്‍ വോട്ട് ചെയ്യും, വിജയം യുഡിഎഫിന്’; ആര്യാടന്‍ ഷൗക്കത്ത്

By webdesk17

June 23, 2025

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് വരാനിരിക്കെ ഉറച്ച വിശ്വാസത്തിലും പ്രതീക്ഷയിലും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. വോട്ടെണ്ണലിന് കുറഞ്ഞ സമയം മാത്രം ബാക്കി നില്‍ക്കെ ഒരു ആശങ്കയുമില്ലെന്ന് ഷൗക്കത്ത് വ്യക്തമാക്കി.

അതേസമയം നിലമ്പൂരില്‍ പത്ത് മാസത്തേക്ക് വേണ്ടി എംഎല്‍എയെ തെരഞ്ഞെടുക്കാനുള്ള ഒന്നായി ഈ തെരഞ്ഞെടുപ്പിനെ ആരും കാണുന്നില്ലെന്ന് ഷൗക്കത്ത് പറഞ്ഞു.

കേരളം ഉറ്റുനോക്കുന്ന ഒന്നാണ് ഈ തെരഞ്ഞെടുപ്പെന്നും കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി നിലമ്പൂരുകാര്‍ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ഷൗക്കത്ത് പറഞ്ഞു.

യുഡിഎഫിനാണ് വിജയമെന്ന് മറ്റുള്ളവരുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ടെന്നും എന്നാലും ഏഴ് പഞ്ചായത്തിലും നഗരസഭയിലും ഭൂരിപക്ഷം കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.