kerala

‘നിലമ്പൂര്‍ ഫലം ടീം വര്‍ക്കിന് കിട്ടിയ അംഗീകാരം’: സണ്ണി ജോസഫ്

By webdesk14

June 27, 2025

തിരുവനന്തപുരം: നിലമ്പൂര്‍ ഫലം ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും 2026 തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാണെന്നും കെപിസിസി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ. വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ആശ സമരം, മലയോര പ്രശ്‌നം എന്നിവ പരിഹരിക്കപ്പെടണം. ഗവര്‍ണര്‍ രാജ് ഭവനെ രാഷ്ട്രീയ വേദിയാക്കി മാറ്റുന്നു. യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്ന നടപടികള്‍ തുടരുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

ഒരു പാര്‍ട്ടിയുമായും ചര്‍ച്ച നടത്തിയിട്ടില്ല. ടീം വര്‍ക്കിന് കിട്ടിയ അംഗീകാരമാണ് നിലമ്പൂരിലേത്. പി വി അന്‍വര്‍ അടഞ്ഞ അദ്ധ്യായമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.