kerala

ഇടത് ദുര്‍ഭരണത്തിന് അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പാണ് നിലമ്പൂരിലേത്; കെ മുരളീധരന്‍

By webdesk17

June 09, 2025

ഇടത് ദുര്‍ഭരണത്തിന് അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പാണ് നിലമ്പൂരിലേതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മുഖ്യമന്ത്രി രണ്ടാം മോദി ചമയുകയാണെന്നും കെ. മുരളീധരന്‍ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ മൂത്തേടം പഞ്ചായത്ത് പര്യടനം പാലാങ്കരയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാവങ്ങളുടെ പ്രയാസങ്ങള്‍ കാണാത്ത സര്‍ക്കാരാണ് പിണറായി സര്‍ക്കാറെന്നും ആശാ വര്‍ക്കര്‍മാര്‍ക്ക് മാന്യമായ വേതനം നല്‍കാതെ പി.എസ്.സി. അംഗങ്ങള്‍ക്ക് ലക്ഷങ്ങളുടെ ആനുകൂല്യമാണ് വാരിക്കോരി നല്‍കിയതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

അതേസമയം മനുഷ്യരുടെ വേദന മനസിലാക്കുന്ന കലാകാരനാണ് ആര്യാടന്‍ ഷൗക്കത്തെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു പറഞ്ഞു. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന ഷൗക്കത്തിനെ നിയമസഭയിലേക്ക് അയക്കണമെന്നും അദ്ദേഹം പറഞ്ഞു.