വീറും വാശിയും നിറഞ്ഞ നിലമ്പൂരങ്കത്തിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. 19ന് വ്യാഴാഴ്ചയാണ് ഉപതിരഞ്ഞെടുപ്പിനായി നിലമ്പൂര്‍ ബൂത്തിലെത്തുന്നത്. പരസ്യ പ്രചാരണത്തിന്റെ അവസാന നിമിഷങ്ങളെ ആഘോഷമാക്കാനൊരുങ്ങിയിരിക്കുകയാണ് യു.ഡി.എഫ് ക്യാമ്പ്.
ഇടത് സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളെ എണ്ണിപറഞ്ഞാണ് യു.ഡി.എഫും സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തും ജനഹൃദയങ്ങളിലേക്കിറങ്ങിയത്. ഇടതു ദുര്‍ഭരണത്തില്‍ പൊറുതിമുട്ടിയ ജനതയില്‍ നിന്ന് വന്‍ സ്വീകാര്യതയാണ് യു.ഡി.എഫ് ക്യാമ്പയിന് ലഭിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപിലേക്ക് കടന്നതോടെ നേതാക്കളും പ്രവര്‍ത്തകരും ഊണും ഉറക്കവും ഉപേക്ഷിച്ച് ഗോദയില്‍ സജീവമാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി ഞായറാഴ്ച്ച മണ്ഡലത്തില്‍ നടത്തിയ പര്യടനം വലിയ ഓളം സൃഷ്ടിച്ചിരുന്നു.
ഇന്ന് വൈകീട്ട് ആറു മണിക്കാണ് കൊട്ടിക്കലാശം. പ്രധാനമായും നിലമ്പൂര്‍ നഗരം കേന്ദ്രീകരിച്ചുള്ള പ്രചാരണമാണ് യു.ഡി.എഫിന്റെ ലക്ഷ്യം.
മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നടങ്കം മണ്ഡലത്തില്‍ തമ്പടിച്ച് വലിയ അവകാശവാദങ്ങള്‍ നിരത്തി പ്രചാരണം നടത്തിയിട്ടും എല്‍.ഡി.എഫ് ക്യാമ്പ് നിരാശയിലാണ്. സി.പി.എം ഉയര്‍ത്തുന്ന സകല അരാഷ്ട്രീയ വാദങ്ങളെയും പൊളിച്ചടുക്കിയാണ് യു.ഡി.എഫിന്റെ പ്രചാരണ മുന്നേറ്റം. മലപ്പുറം ജില്ലയെ അപമാനിച്ചും, ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചും ആര്‍.എ സ്.എസ് ഉള്‍പ്പെടെയുള്ള ത തീവ്രവാദികളുടെ വോട്ടു വാങ്ങിയും വിജയമുറപ്പിക്കാനായിരുന്നു സി.പി.എം ലക്ഷ്യം. എന്നാല്‍ അവസാന ഘട്ടത്തില്‍ എല്ലാം പാളിയ മട്ടാണ്. പ്രിയങ്കാ ഗാന്ധിക്കു പുറമെ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ.പി. സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്, മുസ്ലിംലീഗ് ദേ ശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പ്ര തിപക്ഷ നേതാവ് വി.ഡി സ തിഷന്‍, മുസ്ലിംലീഗ് സം സ്ഥാന ജനറല്‍ സെക്രട്ടറി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷ നേതാവ് വി.ഡി സ തിഷന്‍, മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കാമ്പയിനുകള്‍ വലിയ തിരയിളക്കമാണ് ഉണ്ടാക്കിയത്.