നീലഗിരി ജില്ലാ മുസ്ലിം യൂത്ത് ലീഗ് ജനറൽ ബോഡിയോഗം ഗൂഡല്ലൂർ സി.എച്ച് നഗർ മർഹൂം വി.കെ.നാസർ ഹാജി നഗറിൽ നടന്നു. അയ്യൂബ് ഫൈസി പ്രാർത്ഥന നടത്തി. പരിപാടിയിൽ സ്റ്റേറ്റ് യൂത്ത് ലീഗ് സെക്രട്ടറി ഷാജി മാസ്റ്റർ ഉദ്ഘാടനവും മുജീബ് മുഗളേൽ അധ്യക്ഷതയും വഹിച്ചു. പഴയ കമ്മിറ്റിയുടെ റിപ്പോർട്ട് നൗഫൽ മാസ്റ്റർ ഒന്നാം മൈൽ അവതരിപ്പിച്ചു.
യൂത്ത് ലീഗ് നാഷണൽ വൈസ് പ്രസിഡന്റ് ഹസൻ സക്കറിയ സാഹിബ് അവർകളുടെ നേതൃത്വത്തിൽ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റായി യൂനുസ് ജമീൽ എരുമാട്, സെക്രട്ടറി ഫൈസൽ ബിദർക്കാട്, ട്രഷറർ ത്വൽഹത്ത് ഫസ്റ്റ് മൈൽ എന്നിവരെ തിരഞ്ഞെടുത്തു പുതിയ കമ്മിറ്റിക്ക് എസ്.ടി.യു നാഷണൽ ട്രെഷറർ എൻ ആർ അബ്ദുൽ മജീദ് സാഹിബ് എരുമാട്, മുസ്ലിം ലീഗ് നീലഗിരി ജില്ലാ സെക്രട്ടറി ഹനീഫ വട്ടക്കളരി, യൂത്ത് ലീഗ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ കെ.പി ഫൈസൽ, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് കരുവള്ളി ബഷീർ സാഹിബ്, മുസ്ലിം ലീഗ് ജോ:സെക്രട്ടറി അൻവർ മടക്കൽ എന്നിവർ ആശംസയും മുഹമ്മദ് അൻസാർ ദേവാല നന്ദിയും പറഞ്ഞു.