india

നിംഹാൻസ്; ഡോ: മുഹമ്മദ് അർഷദിന് ഒന്നാം റാങ്ക്

By Test User

June 15, 2022

റഊഫ് കൂട്ടിലങ്ങാടികൂട്ടിലങ്ങാടി: ബാംഗ്ളൂരിലെനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ് (നിംഹാൻസ്) ൽ നിന്നും എം.ഡി. പരീക്ഷയിൽ മലപ്പുറം കുറുവ കൂട്ടിലങ്ങാടിയിലെ ഡോ: ഇ.സി. മുഹമ്മദ് അർഷദ് ഒന്നാം റാങ്ക് നേടി.കുറുവ എ.യു.പി സ്കൂൾ, ടി.എച്ച്, എസ് വടക്കാങ്ങര, എം.സ്.പി.എച്ച് എസ് മലപ്പുറം എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം ഡൽഹി എയിംസിൽ നിന്നും എം. ബി. ബി എസ് പൂർത്തിയാക്കി.തുടർന്നാണ് ബാംഗ്ലൂർ നിംഹാൻസിൽ എം.ഡിക്ക് ചേർന്നത്. മലപ്പുറം കുറുവ കൂട്ടിലങ്ങാടിയിലെ ഏലച്ചോല ഉമ്മറിന്റെയും ഹാജറയുടെയും മകനാണ് അർഷദ്. ഭാര്യ: ഡോ:അൻഷ എലിക്കോട്ടിൽ. അൽ ഐനിൽ ഫാർമസിസ്റ്റായ മുഹമ്മദ് യാസിർ സഹോദരനാണ്.