india

നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം; മലയാളി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിച്ച് ഐ.ജി.എന്‍.ടി.യു സർവകലാശാല

By webdesk14

September 15, 2023

മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണല്‍ െ്രെടബല്‍ സര്‍വകലാശാലയില്‍ യുജി, പിജി ഓപണ്‍ കൗണ്‍സിലിംഗിലെത്തിയ മലയാളി വിദ്യാര്‍ത്ഥികളെ തടഞ്ഞ് അധികൃതര്‍. ക്യാംപസില്‍ പ്രവേശിക്കാന്‍ നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് ആവശ്യം.

സര്‍വകലാശാലയില്‍ നടക്കുന്ന യു.ജി, പി.ജി ഓപ്പണ്‍ കൗണ്‍സിലിംഗിനെത്തിയ വിദ്യാര്‍ഥികളോടാണ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്. ക്യാമ്പസിലേക്ക് പ്രവേശിക്കണമെങ്കില്‍ മലയാളി വിദ്യാര്‍ഥികള്‍ നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം.