kerala

നിപാ;ഏഴു പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്

By Test User

September 09, 2021

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസൊലേഷനിലുള്ള ഏഴുപേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ് ആയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.ഇതുവരെ 68 പേരുടെ ഫലം നെഗറ്റീവായിരിക്കുന്നത്. നിലവില്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലുള്ളത് ഏഴ് പേരാണ്.

274 പേര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. ഇതില്‍ 149 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ആര്‍ക്കും തീവ്ര രോഗ ലക്ഷണങ്ങള്‍ ഇല്ല അസ്വാഭാവിക പനിയോ ലക്ഷണങ്ങളോ പ്രദേശത്ത് ഇല്ല. അത് നല്ല സൂചനയാണെന്നും മന്ത്രി പറഞ്ഞു.