Nipah virus.(photo:Pixabay.com)

kerala

നിപ; യുവതി ഗുരുതരാവസ്ഥയില്‍ തുടരുന്നു; രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

By webdesk17

May 12, 2025

മലപ്പുറം വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഇന്ന് രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ഇതുവരെ 49 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയി.

12 ദിവസത്തോളമായി രോഗി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. രണ്ടു തവണ ആന്റിബോഡി നല്‍കിയെങ്കിലും രോഗിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടില്ല. 40 പേരെ കൂടി ഇന്ന് സമ്പര്‍ക്കപ്പട്ടികയില്‍ ചേര്‍ത്തു. 152 പേരാണ് ആകെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. മലപ്പുറം, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഉള്ളവരും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

അതേസമയം രോഗിയുമായി പ്രൈമറി കോണ്‍ടാക്റ്റ് ഉള്ളവരില്‍ ചെറിയ ലക്ഷണങ്ങളുള്ള എട്ട് പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ രണ്ടു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ഐസിയുവിലാണുള്ളത്. ഇവരുടെ ആരോഗ്യനില ഗുരുതരമല്ല.