കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച 12 കാരനുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് പേര്‍ക്ക് കൂടി ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതോടെ സമ്പര്‍ക്ക പട്ടികയിലുള്ള 10 പേരുടെ പരിശോധന ഫലം നെഗറ്റീവായി. കുട്ടിയുടെ മാതാപിതാക്കള്‍ അടക്കമുളളവര്‍ക്കാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്.
പ ലക്ഷണങ്ങള്‍ കാണിച്ച എട്ടുപേരുടെയും പരിശോധനാ ഫലം രാവിലെ നെഗറ്റിവായിരുന്നു.
കുട്ടിയുടെ മാതാപിതാക്കള്‍ അടക്കമുള്ള ബന്ധുക്കളുടെയും പരിചരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെയും പരിശോധനകളാണ് നടത്തിയത്. എല്ലാവരുടെയും സാമ്പിളുകള്‍ പൂനെ ലാബില്‍ മൂന്നുവട്ടം പരിശോധനക്ക് വിധേയമാക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചു.