kerala

തിരുവനന്തപുരത്ത് വീണ്ടും നിപ സംശയം ; രണ്ട് പനി ബാധിതരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കും

By webdesk15

September 16, 2023

തിരുവനന്തപുരത്ത് വീണ്ടും നിപ സംശയം. രണ്ട് പനി ബാധിതരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കും.കാട്ടാക്കട സ്വദേശിനിക്കും മെഡിക്കൽ കോളജിലെ ഒരു വിദ്യാർഥിനിക്കുമാണ് രോഗ സംശയിക്കുന്നത്. ഇരുവരുടേയും സാംപിളുകൾ പരിശോധനയ്ക്ക് അയക്കും. രണ്ടു പേരെയും ഐസലേഷനിലേയ്ക്ക് മാറ്റി.മെഡിക്കൽ കോളജ് വിദ്യാർഥിയും കാട്ടാക്കട സ്വദേശിനിയുടെ ബന്ധുക്കളും കോഴിക്കോട് നിന്ന് വന്നവരായതിനാലാണ് രോഗം സംശയിക്കുന്നത്.