kerala

എന്‍.കെ അബ്ദുല്ല ഹാജി നിര്യാതനായി

By webdesk13

May 24, 2024

കണ്ണൂര്‍: പഴയകാല പ്രവാസിയും പൗരപ്രമുഖനും മുസ്‌ലിംലീഗ് നേതാവുമായ മാടായി മുട്ടം സ്വദേശി എൻ.കെ അബ്ദുല്ലഹാജി (74) നിര്യാതനായി. മുട്ടം മുസ്‌ലിം ജമാ അത്ത് കമ്മിറ്റി മുന്‍ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, മുസ്‌ലിംലീഗ് മുട്ടം മേഖല, മാടായി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിരുന്നു.

ജീവകാരുണ്യ പ്രവര്‍ത്തകനായ എന്‍.കെ തളിപ്പറമ്പ് സി.എച്ച് സെന്റർ ഗവേണിംഗ് ബോർഡ് അംഗമാണ്. പ്രവാസ ജീവിത കാലത്ത് ചന്ദ്രിക റീഡേഴ്സ് ഫോറം, കെ.എം.സി.സി ഭാരവാഹിയുമായിരുന്നു. ഖബറടക്കം രാവിലെ 11ന് മുട്ടം ജുമാ മസ്ജിദില്‍.