crime

പ്രധാനമന്ത്രിക്കെതിരെയുള്ള ഭീഷണിക്കത്തിലുള്ളത് കൊച്ചി സ്വദേശിയുടെ പേര്; നിരപരാധിയെന്ന് ജോണി

By webdesk14

April 22, 2023

കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയെ ചാവേര്‍ ആക്രമണത്തിലൂടെ വധിക്കുമെന്ന ഭീഷണിക്കത്ത് അയച്ചത് കൊച്ചി കലൂര്‍ സ്വദേശി എന്‍.കെ ജോണിയുടെ പേരില്‍. സംഭവത്തില്‍ ജോണിയെ പൊലീസ് ചോദ്യം ചെയ്തു.

കത്തിന് പിന്നില്‍ പൂര്‍വവൈരാഗ്യമാണെന്നും താന്‍ നിരപരാധിയാണെന്ന് പൊലീസിന് മനസ്സിലായെന്നും ജോണി പറഞ്ഞു. തങ്ങള്‍ മനസാ വാചാ ഒന്നുമറിഞ്ഞിട്ടില്ലെന്ന് ജോണിയുടെ മകള്‍ പറഞ്ഞു. ‘ഇതിനു പിന്നില്‍ ആരാണെന്ന് അറിയാം, പക്ഷെ അതു പൊലീസ് തെളിയിക്കട്ടെ. ഇന്ന് രാവിലെ ഇന്റലിജന്‍സിന്റെ ആളുകള്‍ ഇവിടെ വന്ന് വിവരങ്ങള്‍ ശേഖരിച്ചു. അച്ഛനെ ചോദ്യം ചെയ്തിരുന്നു. അവര്‍ കയ്യക്ഷരമൊക്കെ പരിശോധിച്ചു. അച്ഛന്‍ സെന്റ് പോള്‍സ് കോളേജില്‍ ടൈപ്പിസ്റ്റായി ജോലി ചെയ്തിരുന്നു. റിട്ടയറായിട്ട് 15 വര്‍ഷമായി. ബുധനാഴ്ചയാണ് കത്ത് ലഭിച്ചത്. കത്ത് തങ്ങള്‍ കണ്ടിട്ടില്ല. വൈരാഗ്യമുള്ള ആരെങ്കിലുമായിരിക്കും കത്ത് അയച്ചത്.’ മകള്‍ പറഞ്ഞു.