kerala

കെ ഫോണില്‍ സിബിഐ അന്വേഷണം ഇല്ല; വി ഡി സതീശന്റെ ഹര്‍ജി തള്ളി

By webdesk14

September 13, 2024

കൊച്ചി: കെ- ഫോണ്‍ പദ്ധതി കരാറില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആവശ്യം ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, വി.ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറയുന്നത്. കരാറിനു പിന്നില്‍ ആസൂത്രിതമായ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയിരുന്നു.

കരാറിന് പിന്നിലെ ആസൂത്രിത അഴിമതി അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ വി ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു.