india

ഏക സിവില്‍ കോഡില്‍ വിട്ടുവീഴ്ചയില്ല: അമിത് ഷാ

By Test User

November 15, 2022

അഹമ്മദാബാദ്: ഗുജറാത്തില്‍ റെക്കോര്‍ഡ് സീറ്റുകളുമായി ബി.ജെ.പി അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഏക സിവില്‍ കോഡിനെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. സിവില്‍ കോഡ് കൊണ്ടുവരുമെന്ന് 1950 മുതല്‍ ഞങ്ങളുടെ പ്രകടന പത്രികയിലുണ്ട്. ഏതൊരു മതേതര രാഷ്ട്രത്തിലും എല്ലാ മതങ്ങളിലെയും പൗരന്മാര്‍ക്ക് തുല്യമായ നിയമങ്ങള്‍ ഉണ്ടായിരിക്കണം. ഇത് ഞങ്ങളുടെ പ്രകടനപത്രികയിലെ വാഗ്ദാനമാണ്. ഞങ്ങള്‍ അത് നിറവേറ്റും-അമിത് ഷാ പറഞ്ഞു.