ഇന്ത്യാഗേറ്റില്‍ തെരുവുനായകളെ പിടികൂടണമെന്ന സുപ്രിംകോടതി വിധിക്കെതിരെ മൃഗസ്‌നേഹികളുടെ പ്രതിഷേധം. നോ ഡോഗ്, നോ വോട്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് മൃഗസ്‌നേഹികളുടെ പ്രതിഷേധം. തെരുവുനായകളെ പിടികൂടി പ്രത്യേക ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രിംകോടതി വിധി പുറത്തുവന്നിരുന്നത്.
നായകളെ നിരന്തരമായി ഉപദ്രവിക്കുന്ന നിലപാടുകളാണ് സര്‍ക്കാരിന്റെയും സുപ്രിംകോടതിയുടെയും ഭാഗത്ത് നിന്നുണ്ടാകുന്നത്. അതുകൊണ്ടാണ് തങ്ങള്‍ പ്രതിഷേധിക്കുന്നതെന്നാണ് ഇവരുടെ ന്യായം.
സുപ്രിംകോടതിയുടെ ഭാഗത്ത് നിന്ന് ഇതിന് മുമ്പും തെരുവുനായകള്‍ക്ക് എതിരായി വിധി വന്നതിനെ തുടര്‍ന്ന് മൃഗസ്‌നേഹികള്‍ ഇന്ത്യാഗേറ്റിന് മുമ്പില്‍ ഒരുമിച്ച് കൂടിയിരുന്നു. വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രതിഷേധക്കാര്‍ പ്രതികരിച്ചു.