india

ഇസ്രാഈലിലേക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിമാന സര്‍വീസുകളില്ല: എയര്‍ ഇന്ത്യ

By webdesk14

August 09, 2024

ഇസ്രാഈല്‍- ഇറാന്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എയര്‍ ഇന്ത്യ ടെല്‍ അവീവിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിയത് നീട്ടി. മധ്യ പൂര്‍വ്വേഷ്യയില്‍ സമാധാന സാഹചര്യം ഉടലെടുക്കുന്നത് വരെ ഇസ്രാഈലിലേക്ക് തങ്ങളുടെ വിമാനങ്ങള്‍ സര്‍വീസ് നടത്തില്ലെന്നാണ് വിമാനക്കമ്പനി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇത് സംബന്ധിച്ച് സമൂഹ മാധ്യമമായ എക്‌സില്‍ എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്ഥിതിഗതികള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്നും കമ്പനി വ്യക്തമാക്കുന്നു.

വിമാനങ്ങൾ റദ്ദാക്കിയതും ടിക്കറ്റ് റീഫണ്ടുകളും സംബന്ധിച്ച് യാത്രക്കാർക്ക് സംശയങ്ങൾ 011-69329333 എന്ന നമ്പറിലോ 011-69329999 എന്ന നമ്പറിലോ വിളിച്ച് ദുരീകരിക്കാവുന്നതാണെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഈ നമ്പറുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നവയാണ്.