Culture

ശബരിമല: സംഘപരിവാറിനൊപ്പം സമരത്തിനില്ലെന്ന് വെള്ളാപ്പള്ളി

By ചന്ദ്രിക വെബ് ഡെസ്‌ക്‌

October 28, 2018

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സംഘപരിവാറിനൊപ്പം സമരത്തിനില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അത്തരം സമരത്തോട് യോജിപ്പില്ല. എസ്.എന്‍.ഡി.പിക്ക് ബി.ജെ.പിയുമായി യോജിച്ച് പ്രവര്‍ത്തിക്കാനാവില്ല. അമിത് ഷാക്ക് നാക്കുപിഴ സംഭവിച്ചതാകാം. സുപ്രീംകോടതി വിധി അംഗീകരിക്കുകയാണ് ഒരു പൗരന്റെ കടമയെന്നും വെള്ളാപ്പള്ളി വര്‍ക്കലയില്‍ പറഞ്ഞു.

വിശ്വാസികള്‍ക്കൊപ്പമാണ് ഞങ്ങള്‍. 10 വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലക്ക് പോകേണ്ടതില്ല. പ്രവര്‍ത്തനം കൊണ്ട് സുപ്രീംകോടതി വിധിയെ മറികടക്കാനാകുമെന്നാണ് വിശ്വാസം. ഇതുമായി ബന്ധപ്പെട്ട് എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.