Connect with us

kerala

അനിയന്റെ ഫീസടക്കാന്‍ കാശില്ല; കഴുത്തിലെ മാല ആവശ്യപ്പെട്ട് പ്രതി ഉമ്മയെ കാണാന്‍ വന്നിരുന്നു; പിതൃസഹോദരന്‍ ബദറുദ്ദീന്‍

അഫാന്‍ ഇടക്ക് വന്നു പോകാറുണ്ടെന്നും ഉമ്മയോട് സ്വര്‍ണം ചോദിക്കാറുണ്ടെന്നും ബദറുദ്ദീന്‍ പറഞ്ഞു.

Published

on

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി 23 കാരനായ അഫാന്‍ നാല് ദിവസം മുമ്പ് പിതൃമാതാവ് സല്‍മാബീവിയെ കാണാന്‍ വന്നിരുന്നതായി പിതൃസഹോദരന്‍ ബദറുദ്ദീന്‍.

അഫാന്‍ ഇടക്ക് വന്നു പോകാറുണ്ടെന്നും ഉമ്മയോട് സ്വര്‍ണം ചോദിക്കാറുണ്ടെന്നും ബദറുദ്ദീന്‍ പറഞ്ഞു. അനിയന്റെ ഫീസടക്കാന്‍ കാശില്ലെന്നും കഴുത്തിലെ മാല നല്‍കാനും പിതൃമാതാവിനോട് പ്രതി ആവശ്യപ്പെട്ടതായി ബദറുദ്ദീന്‍ സൂചിപ്പിച്ചു. പണയം വെച്ച് ഫീസടക്കട്ടെയെന്നും പിന്നെ എടുത്തുതരാമെന്ന് പറഞ്ഞിരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിതൃമാതാവ് മാല കൊടുക്കാന്‍ സയ്യാറായിരുന്നില്ല. ഒരുവര്‍ഷം മുന്‍പ് മോതിരം കൊടുത്തിരുന്നതായും തന്റെ മരണത്തിന് ശേഷം ചെലവാക്കാന്‍ അതേയുള്ളൂ, വിറ്റ് ചെലവാക്കാന്‍ വേറൊന്നുമില്ലെന്ന് ഉമ്മ പറഞ്ഞതായും ബദറുദ്ദീന്‍ പറയുന്നു.

കൊല്ലപ്പട്ടെ പിതൃസഹോദരന്‍ ലത്തീഫിനോട് അഫാന്‍ പണം ചോദിച്ചിരുന്നതായും ഒന്നര ലക്ഷം രൂപ അഫാന്റെ മാതാവിനെ ലത്തീഫ് ഏല്‍പ്പിച്ചതായും ബദറുദ്ദീന്‍ പറഞ്ഞു. അതേസമയം, പ്രതി ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് പറയുന്നു.
കഴിഞ്ഞ ഒരു മാസമായി മദ്യപിക്കാറുള്ളതായി പ്രതി ഡോക്ടര്‍മാരോട് സമ്മതിച്ചു.

കഴിഞ്ഞ ദിവസമാണ് രാവിലെ 10 മണിമുതല്‍ വൈകീട്ട് നാലുമണിവരെ പ്രതി അഞ്ച് കൊലപാതകങ്ങള്‍ നടത്തിയത്. രാവിലെ 10 മണിയോടെ ഉമ്മ ഷമീന റഹീമി(60)നെയാണ് പ്രതി ആദ്യം ആക്രമിച്ചത്. കാന്‍സര്‍ രോഗിയായ മാതാവിനോട് പണം ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിനാല്‍ ആക്രമിച്ചെന്നാണ് പ്രതിയുടെ മൊഴി. ഗുരുതര പരിക്കേറ്റ ഇവര്‍ വെന്റിലേറ്ററിലാണ്.

തുടര്‍ന്ന് ഉച്ചയ്ക്ക് പാങ്ങോട്ടെ വീട്ടിലെത്തി പിതൃമാതാവ് സല്‍മാബീവിയെ കൊലപ്പെടുത്തി. തുടര്‍ന്ന് ഇവരുടെ സ്വര്‍ണമാലയെടുത്ത് വെഞ്ഞാറമൂട് എത്തിയപ്പോള്‍ പിതൃസഹോദരന്‍ ലത്തീഫ് ഫോണില്‍ വിളിച്ചു. എല്ലാം മനസിലാക്കി എന്ന് അറിഞ്ഞതോടെ അദ്ദേഹത്തെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

വെഞ്ഞാറമൂട് നിന്ന് ചുറ്റിക വാങ്ങി വൈകീട്ട് ഒടുവില്‍ സഹോദരന്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അഹ്‌സാനെ (13) വീട്ടില്‍ വെച്ച് കൊന്നു. കൊലപാതകത്തിന് ശേഷം ചുറ്റിക വീട്ടില്‍ വെച്ച് കുളിച്ച് വസ്ത്രം മാറി ആറുമണിയോടെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പാങ്ങോട്, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന്‍ പരിധിയിലായി മൂന്നിടങ്ങളിലായാണ് കൊലപാതകങ്ങള്‍ നടന്നത്.

 

kerala

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

2 പേരുടെ നില ഗുരുതരം

Published

on

പാലക്കാട്: ആലത്തൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂര്‍ ജാഫര്‍- റസീന ദമ്പതികളുടെ മകന്‍ സിയാന്‍ ആദം ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.

പാടൂര്‍ പാല്‍ സൊസൈറ്റിക്കു സമീപം ആലത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോയില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ മാതാവ് റഹ്‌മത്ത്, ഡ്രൈവര്‍ ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

റസീനയും റഹ്‌മത്തുമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഓടിച്ച കുന്നംകുളം സ്വദേശി റെജിയെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

കോഴിക്കോട് എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു

രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Published

on

കോഴിക്കോട്: പേരാമ്പ്രയില്‍ എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം പഞ്ചായത്തിലെ 152ാം ബൂത്തിലെ ബിഎല്‍ഒ, അബ്ദുല്‍ അസീസാണ് കുഴഞ്ഞു വീണത്.

അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ അസീസിന് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Continue Reading

kerala

ഇടുക്കിയില്‍ നാലു വയസ്സുകാരനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി

വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

Published

on

ഇടുക്കി: അടിമാലി പണിക്കന്‍കുടിയില്‍ മകനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. കൊന്നത്തടി പഞ്ചായത്തിലെ പണിക്കന്‍കുടി പറു സിറ്റി തുരമ്പിള്ളിക്കുന്നേല്‍ ഷാലറ്റിന്റെ ഭാര്യ രഞ്ജിനി (28) മകന്‍ ആദിത്യനെ (നാല്) കൊലപ്പെടുത്തി ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

ആദിത്യന്‍ ജനല്‍ കമ്പിയിലും രഞ്ജിനി ബഡ്‌റൂമിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. രഞ്ജിനിക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പറയുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ്. കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നു. പണിക്കന്‍കുടി ക്യൂന്‍ മേരി പബ്ലിക് സ്‌കൂളിലെ പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച ആദിത്യന്‍. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

രഞ്ജിനിയുടെ മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് വെള്ളത്തൂവല്‍ പൊലീസ് പറഞ്ഞു. ഇടുക്കി ഡിവൈ. എസ്.പി. രാജന്‍ അരമന, വെള്ളത്തൂവല്‍ എസ്.എച്ച്.ഒ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവ സ്ഥലത്തുണ്ട്.

Continue Reading

Trending