ലക്‌നൗ: യു.പി മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം യോഗി ആദിത്യനാഥ് ലോകസഭയില്‍ നടത്തിയ പ്രസംഗം സത്യമാവുകയാണ്. ‘നിങ്ങള്‍ നോക്കിക്കോളൂ, പലതും ഇവിടെ ഇല്ലാതാവാന്‍ പോവുകയാണെന്ന’ യോഗിയുടെ വാക്കാണ് അക്ഷരാര്‍ത്ഥത്തില്‍ സംസ്ഥാനത്ത് പ്രകടമാവുകുന്നത്.

ഭക്ഷണ പ്രിയരുടെ സ്വര്‍ഗമായ ലക്‌നൗവിന്, തുണ്ടെ കബാബ് ഇല്ലാത്ത ഒരു വിഭവ പട്ടിക ഓര്‍ക്കാന്‍പോലും ആവില്ല. എന്നാല്‍, ഉത്തരേന്ത്യന്‍ സ്‌പെശ്യല്‍ വിഭവമായ കബാബ് ഇനി രുചിയോര്‍മ്മ മാത്രമാവുമെന്ന സങ്കടത്തിലാണിപ്പോള്‍ ഭക്ഷണ പ്രിയര്‍.

മുഖ്യമന്ത്രിയായ ശേഷം യോഗി ആദിത്യനാഥ് എടുത്ത ബീഫ് വിരുദ്ധ തീരുമാനമാണ് കബാബിന് ഭീഷണിയാവുന്നത്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം നിരവധി ബീഫ് കടകള്‍ക്കാണ് യുപിയില്‍ താഴ്‌വീണത്. ബീഫ് ലഭ്യമാവാതെ വന്നാല്‍ പിന്നെ ഭക്ഷണ പ്രിയരുടെ ഇഷ്ട വിഭവമായ തുണ്ടെ കബാബും ഇല്ലാതാവും.

ce301b2f-9620-4747-8a5e-c97421babe05നൂറിലേറെ വര്‍ഷത്തെ പാരമ്പര്യമുള്ള ലക്‌നൗവിലെ സ്‌പെശ്യല്‍ കബാബ് കടയാണ് ലക്‌നൗ വാലെ തുണ്ടെ കബാബി. മത-ജാതി വിത്യാസങ്ങളില്ലാതെ കബാബിനായുള്ള രുചിപ്രിയരുടെ തിരക്ക് ഇവിടെസ്ഥിരം കാഴ്ചയുമാണ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലക്‌നൗവില്‍ എവിടെയും കബാബ് കിട്ടാനില്ലെന്നാണ് റിപ്പോര്‍ട്ട്.

ചൊവ്വാഴ്ച മുതല്‍ ഞങ്ങള്‍ക്ക് പോത്തിറച്ചി കിട്ടാനില്ലാത്ത അവസ്ഥയാണ്. എല്ലാ ബീഫ് ഷോപ്പുകളും പൂട്ടികിടക്കുകയാണ്. അതില്ലാതെ കബാബ് നിര്‍മ്മിക്കാന്‍ കഴിയില്ല, ലക്‌നോവിലെ കബാബ് വില്‍പനക്കാരനായ മുഹമ്മദ് ഉസ്മാന്‍ പറഞ്ഞു. ഇപ്പോള്‍ കടയില്‍ ചിക്കന്‍ മട്ടന്‍ വിഭവങ്ങള്‍ മാത്രമാണ് നല്‍കുന്നതെന്നും ഉസ്മാന്‍ പറഞ്ഞു.