Auto

ടോൾ പ്ലാസകളിൽ ഇനി കാത്തിരിപ്പ് വേണ്ട; എം.എൽ.എഫ്.എഫ് ടോൾ സംവിധാനം 2026 ഓടെ രാജ്യവ്യാപകം

By webdesk18

December 18, 2025

ന്യൂഡൽഹി: മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ (MLFF) ടോൾ സംവിധാനവും നിർമിത ബുദ്ധി (AI) അധിഷ്ഠിത ഹൈവേ മാനേജ്മെന്റും രാജ്യവ്യാപകമാകുന്നതോടെ യാത്രക്കാർക്ക് ഇനി ടോൾ പ്ലാസകളിൽ കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയെ അറിയിച്ചു.

പുതിയ സംവിധാനം 2026 അവസാനത്തോടെ പൂർണമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. MLFF സംവിധാനം നിലവിൽ വന്നതോടെ കാറുകൾക്ക് മണിക്കൂറിൽ പരമാവധി 80 കിലോമീറ്റർ വേഗതയിൽ പോലും തടസ്സമില്ലാതെ ടോൾ കടന്നുപോകാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും യാത്രാസമയം ലാഭിക്കാനും ഇന്ധന ചെലവ് കുറയ്ക്കാനും ഈ സംവിധാനം വലിയ സഹായമാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ.