Sports

കാത്തിരിപ്പിന് വിരാമം; ഐഎസ്എല്‍ 12-ാം സീസണ്‍ ഫെബ്രുവരി 14 മുതല്‍

By webdesk18

January 07, 2026

ഡല്‍ഹി: അഞ്ച് മാസത്തിലേറെ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പന്ത്രണ്ടാം സീസണ്‍ ഫെബ്രുവരി 14-ന് ആരംഭിക്കും. കേന്ദ്ര കായിക മന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ സാന്നിധ്യത്തില്‍ നടന്ന നിര്‍ണ്ണായക ചര്‍ച്ചയിലാണ് രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ക്ലബ്ബുകള്‍ ലീഗില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. വിയോജിപ്പുകള്‍ നിലനില്‍ക്കെ തന്നെ മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ക്ലബ്ബുകള്‍ ‘യെസ്’ പറഞ്ഞത്.

ലീഗില്‍ പങ്കെടുക്കാം, അല്ലെങ്കില്‍ വിട്ടുനില്‍ക്കാം.അഞ്ച് ടീമുകള്‍ മാത്രമേ ഉള്ളൂവെങ്കിലും ലീഗുമായി മുന്നോട്ട് പോകും. പങ്കെടുക്കാത്ത ടീമുകള്‍ക്കെതിരെ തരംതാഴ്ത്തല്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കും. മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ക്ലബ്ബുകള്‍  മറ്റു പോംവഴികളില്ലാതെ 14 ക്ലബ്ബുകളും സംയുക്തമായി ലീഗില്‍ കളിക്കാന്‍ സമ്മതിച്ചത്.

പന്ത്രണ്ടാം സീസണില്‍ 14 ടീമുകളിലായി ആകെ 91 മത്സരങ്ങളുണ്ടാകും. സിംഗിള്‍ ലഗ് അടിസ്ഥാനത്തില്‍ ഹോം – എവേ രീതിയിലാകും മത്സരങ്ങള്‍ നടക്കുക എന്നതാണ് പുതിയ രീതി. ഐഎസ്എല്ലിനൊപ്പം തന്നെ 11 ടീമുകള്‍ പങ്കെടുക്കുന്ന ഐ-ലീഗും നടക്കും. 55 മത്സരങ്ങളുള്ള ഐ-ലീഗിനായി 3.20 കോടി രൂപയാണ് ഫെഡറേഷന്‍ വകയിരുത്തിയിരിക്കുന്നത്.

ഇങ്ങനെയൊക്കെയാണെങ്കിലും വരുമാനം പങ്കുവെക്കല്‍, സംപ്രേഷണം, വാണിജ്യ പങ്കാളി എന്നീ പ്രധാന വിഷയങ്ങളില്‍ ഇപ്പോഴും വ്യക്തമായ ധാരണയായിട്ടില്ല. എഐഎഫ്എഫ് അവതരിപ്പിച്ച പുതിയ പ്ലാന്‍ അനുസരിച്ചാണ് ലീഗ് നടക്കുക. ഐഎസ്എല്ലിനൊപ്പം തന്നെ 11 ടീമുകള്‍ പങ്കെടുക്കുന്ന ഐ-ലീഗും നടക്കും. 55 മത്സരങ്ങളുള്ള ഐ-ലീഗിനായി 3.20 കോടി രൂപയാണ് ഫെഡറേഷന്‍ വകയിരുത്തിയിരിക്കുന്നത്.