india

മസ്ജിദുകളില്‍ സര്‍വേ ആവശ്യപ്പെട്ട് പുതിയ ഹര്‍ജികള്‍ വേണ്ട; നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി

By webdesk13

December 12, 2024

ആരാധനാലയങ്ങൾക്കുമേലുള്ള അവകാശവാദങ്ങൾക്ക് തടയിട്ട് സുപ്രിംകോടതി. മസ്ജിദുകളിലെ സർവേ നടപടികൾ കോടതി വിലക്കി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഗ്യാൻവാപി, മഥുര ശാഹി ഈദ്ഗാഹ് മസ്ജിദ്, സംഭൽ മസ്ജിദ് കേസുകളിൽ ഇനിയൊരു ഉത്തരവ് പുറപ്പെടുവിപ്പിക്കരുതെന്നും കോടതി വ്യക്തമാക്കി. ഇടക്കാല ഉത്തരവും പാടില്ലെന്ന് അറിയിച്ചിട്ടുണ്ട്. പത്ത് ആരാധനാലയങ്ങളിൽ അവകാശവാദം ഉന്നയിച്ച് നിലവിൽ 18 ഹരജികൾ വിവിധ കോടതികൾക്കു മുൻപാകെയുണ്ട്. ഇനിയും ഹരജികൾ അനുവദിക്കില്ലെന്നാണ് കോടതി അറിയിച്ചത്. നിലവിൽ കോടതികളിലുള്ള കേസുകളിലും തുടർനടപടി തടഞ്ഞിരിക്കുകയാണ്.

ഹര്‍ജിയെ എതിര്‍ത്ത് കക്ഷി ചേരാനുള്ള മുസ്ലിം ലീഗിന്റേത്‌ അടക്കമുള്ള അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു. ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാര്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കി.