kerala

കോടതികള്‍ ഇത്രയേറെ വിമര്‍ശിച്ച സര്‍ക്കാര്‍ വേറെ ഉണ്ടായിട്ടുണ്ടാകില്ല; സാദിഖലി ശിഹാബ് തങ്ങള്‍

By webdesk13

October 21, 2024

പാലക്കാട് നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇത്തവണ പ്രതിപക്ഷത്ത് ഇരുത്താനും അടുത്ത തവണ ഭരണപക്ഷത്ത് ഇരുത്താനും വോട്ട് നല്‍കി വിജയിപ്പിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് കലക്കല്‍ മാത്രമാണ്. പൂരം കലക്കിയത് പോലെയെന്നും അദ്ദേഹം പറഞ്ഞു.

കോടതികള്‍ ഇത്രയേറെ വിമര്‍ശിച്ച സര്‍ക്കാര്‍ വേറെ ഉണ്ടായിട്ടുണ്ടാകില്ല. ഇനി ഉണ്ടാവുക ജനകീയ കോടതിയുടെ വിധിയെഴുത്താണ്. സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.