Connect with us

crime

കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല; പമ്പ് ജീവനക്കാരെ വളഞ്ഞിട്ടു മര്‍ദിച്ചു സ്‌കൂള്‍ വിദ്യാര്‍ഥികള്‍

Published

on

കോഴിക്കോട് മുക്കം മണാശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ സ്‌കൂൾ വിദ്യാർഥികൾ മർദിച്ചു. കുപ്പിയിൽ പെട്രോൾ നൽകാത്തതിനെ തുടർന്നായിരുന്നു മർദനം. പമ്പുടമ മുക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു അക്രമം.

കുപ്പിയിൽ പെട്രോൾ നൽകരുതെന്ന് കർശന നിർദേശം ലഭിച്ചിരുന്നതിനാൽ പെട്രോൾ നൽകാൻ ജീവനക്കാർ തയ്യാറായില്ല. അത്യാവശ്യമാണെങ്കിൽ കാനിൽ പെട്രോൾ നൽകാമെന്ന് പറഞ്ഞപ്പോൾ അംഗീകരിച്ച കുട്ടികൾ കാനിൽ പെട്രോൾ വാങ്ങി മടങ്ങി. തുടർന്ന്, ആറിലധികം കുട്ടികൾ കൂട്ടത്തോടെ എത്തി വാക്കേറ്റവും ഒടുവിൽ കയ്യാങ്കളിയിലും എത്തുകയായിരുന്നു. ഏത് സ്‌കൂളിലെ വിദ്യാർത്ഥികളാണെന്ന് കൃത്യമായി മനസിലായിട്ടുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്. മർദനമേറ്റ പമ്പ് ജീവനക്കാരൻ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Up Next

കേരള എഞ്ചിനീയർ ഫോറം ദമ്മാം ഘടകം രൂപീകരിക്കുന്നു = ദമ്മാം. കേരള എഞ്ചിനീയർ ഫോറം ദമ്മാം ഘടകം രൂപീകരിക്കുന്നതായി സംഘാടക സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ‘എഞ്ചിനീയേഴ്സ് സമ്മിറ്റ്‌ 2023’ എന്ന പേരിൽ ജൂൺ 16 ഉദ്ഘാടന പരിപാടി റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടക്കും. അന്നത്തെ ജനറൽബോഡിയിൽ പുതിയ ഭാരവാഹികൾക്ക് രൂപം നൽകും. അൽ ഖുനൈനി പ്രോജക്ട്സ് ഡയറക്ടർ സമീൽ ഹാരിസ്, ഓറിയോൺ എഡ്ജ് സിഇഒ റഷീദ് ഉമർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. ജിദ്ദ കേന്ദ്രീകരിച്ച് 1998ൽ രൂപംകൊണ്ട മലയാളി എഞ്ചിനീയർമാരുടെ കൂട്ടായ്മ കേരള എൻജിനിയേർസ് ഫോറം (KEF) പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ വർഷം റിയാദിലും ഇപ്പോൾ ദമ്മാമിലും ചാപ്റ്ററുകൾ രൂപീകരിക്കുന്നത്. ജാതി-മത-രാഷ്ട്രീയ ഭേദമന്യേ പ്രവർത്തിക്കുന്ന കെഇഫിന് ടെക്നിക്കൽ ഇൻഫർമേഷൻ ഷെയറിങ്, പ്ലേസ്മെന്റ് സെല്ല്, കലാ-കായിക പോഷണം, സോഷ്യൽ ഗാതറിങ് തുടങ്ങിയവയാണ് ലക്ഷ്യം. വാർത്താ സമ്മേളനത്തിൽ അഫ്താബ് റഹ്മാൻ, മുഹമ്മദ് ഷഫീഖ്, ഫസീല സുബൈർ, സയ്ദ് പനക്കൽ, അബ്ദുൽ ഗഫൂർ, മുഹമ്മദ് അൻസാർ പങ്കെടുത്തു.

Don't Miss

റോഡിലെ കുഴിയില്‍ പെട്ട് വീണ്ടും അപകടം; സകൂട്ടര്‍ യാത്രികയായ യുവതി ടിപ്പര്‍ ഇടിച്ച് മരിച്ചു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ബി.ജെ.പി സ്ഥാനാർഥി വോട്ടുയന്ത്രം നശിപ്പിച്ചു, പോളിങ് ഉദ്യോഗസ്ഥനെ ആക്രമിച്ചു; അറസ്റ്റിൽ

നിലവിലെ ചിലിക എം.എൽ.എയും ഖുർദ മണ്ഡലം സ്ഥാനാർഥിയുമായ പ്രശാന്ത് ജഗ്ദേവാണ് അക്രമം നടത്തിയത്.

Published

on

ഒഡിഷയിൽ വോട്ടെടുപ്പിനിടെ ബി.ജെ.പി സ്ഥാനാർഥി വോട്ടുയന്ത്രം തകർക്കുകയും പോളിങ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്തു. നിലവിലെ ചിലിക എം.എൽ.എയും ഖുർദ മണ്ഡലം സ്ഥാനാർഥിയുമായ പ്രശാന്ത് ജഗ്ദേവാണ് അക്രമം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ ഉച്ചക്കുശേഷം ഖുർദ ജില്ലയിലെ ബോലാഗഡ് ബദകുമാരി പഞ്ചായത്തിലാണ് അക്രമം അരങ്ങേറിയത്. അനുയായികളുമായി ബൂത്തിലെത്തിയ എം.എൽ.എ ​േപാളിങ് ഉദ്യോഗസ്ഥനുമായി തർക്കമുണ്ടാക്കുകയും വോട്ടുയന്ത്രം നശിപ്പിക്കുകയുമായിരുന്നു.

ബി.ജെ.പിയുടെ ഭുവനേശ്വർ ലോക്സഭ മണ്ഡലം സ്ഥാനാർഥി അപരാജിത സാരംഗിയും ഈ സമയം സ്ഥലത്തുണ്ടായിരുന്നു. അക്രമശേഷം സംഭവസ്ഥലത്ത് നിന്ന് ഇരുവരും കാറിൽ രക്ഷപ്പെട്ടു. പൊലീസ് പിന്തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നേരത്തെ ബിജെഡിയിൽ ആയിരുന്ന പ്രശാന്ത് ജഗ്ദേവ് കഴിഞ്ഞ വർഷമാണ് ബി.ജെ.പിയിൽ ചേർന്നത്. 2022 മാർച്ചിൽ ബി.ജെ.പിയുടെ ടൗൺ പ്രസിഡന്റിനെ മർദിച്ചതിന് പ്രശാന്ത് ജഗ്ദേവ് അറസ്റ്റിലായിരുന്നു. ബിജെപി അനുഭാവികൾക്ക് നേരെ വാഹനം ഓടിച്ചുകയറ്റിയ സംഭവത്തിൽ 15പേർക്ക് പരിക്കേറ്റിരുന്നു.

ഇതിന് പിന്നാലെ ഇയാളെ ബി.ജെ.ഡിയിൽ നിന്ന് പുറത്താക്കി. തുടർന്ന് ബിജെപിയിൽ ചേർന്ന പ്രശാന്ത് ജഗ്ദേവിനെ ഈ നിയമസഭാ ​തെരഞ്ഞെടുപ്പിൽ ഖുർദ മണ്ഡലത്തിൽ രംഗത്തിറക്കുകയായിരുന്നു.

Continue Reading

crime

പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗീകാതിക്രമം; റിട്ട. പൊലീസ് ഉദ്യോഗസ്ഥന് 75 വര്‍ഷം കഠിന തടവ്

തന്റെ വീട്ടില്‍വെച്ചാണ് പെണ്‍കുട്ടികളെ ഇയാള്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാക്കിയത്

Published

on

പത്തനംതിട്ട∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ റെയിൽവേ പൊലീസ് റിട്ട. ഉദ്യോഗസ്ഥന് 75 വർഷം കഠിനതടവും 4.5 ലക്ഷം രൂപ പിഴയും ശിക്ഷ.

കൊടുമൺ വില്ലേജിൽ  ഐക്കാട് തെങ്ങിനാൽ കാർത്തികയിൽ സുരേന്ദ്രനെ (69) യാണ് അടൂർ അതിവേഗ സ്പെഷൽ കോടതി ശിക്ഷിച്ചത്. 11 വയസുള്ള രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ.

തന്റെ വീട്ടില്‍വെച്ചാണ് പെണ്‍കുട്ടികളെ ഇയാള്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാക്കിയത്. വീട്ടുമുറ്റത്തു കളിക്കാന്‍ എത്തിയ പെണ്‍കുട്ടികളെയാണ് ലൈംഗികാതിക്രമത്തിനിരയാക്കിയത്. കൊടുമണ്‍ എസ്എച്ച്ഒ മഹേഷ് കുമാര്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് വ്യത്യസ്ത കേസുകളില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

Continue Reading

crime

കോന്നിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

ചൊവ്വാഴ്ചയാണ് ആശിഷിന്റെ ഭാര്യ ആര്യ കൃഷ്ണയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

Published

on

പത്തനംതിട്ട കോന്നി പയ്യനാമണ്ണിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അരുവാപ്പുലം സ്വദേശി ആശിഷാണ് പിടിയിലായത്. ചൊവ്വാഴ്ചയാണ് ആശിഷിന്റെ ഭാര്യ ആര്യ കൃഷ്ണയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

യുവതിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നു. ആശിഷ് പലപ്പോഴായി മർദിച്ചിരുന്നതായും ഇതിൽ മനംനൊന്താണ് ആര്യ മരിച്ചതെന്നുമാണ് പോലീസ് നൽകുന്ന വിവരം. ഇവർക്ക് ഒന്നര വയസ്സുള്ള മകളുണ്ട്.

രണ്ട് ദിവസമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് ആശിഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. മർദനത്തിനും ആത്മഹത്യാപ്രേരണക്കുമാണ് കേസെടുത്തിരിക്കുന്നത്.

Continue Reading

Trending