News

പ്രൊഫൈലുകളില്‍ മതവും രാഷ്ട്രീയവും വേണ്ട: മാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്

By Test User

November 19, 2022

ഉപഭോക്താക്കളുടെ പ്രൊഫൈലുകളില്‍ മതവും രാഷ്ട്രീയവും സെക്ഷ്വല്‍ പ്രിഫറന്‍സുകളും ഒഴിവാക്കാന്‍ ഒരുങ്ങി ഫേസ്ബുക്ക്.

പ്ലാറ്റ്‌ഫോം കൂടുതല്‍ സൗകര്യപ്രദമാവാനാണ് മാറ്റമെന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഡിസംബര്‍ ഒന്നു മുതല്‍ ഇവ പ്രാബല്യത്തില്‍ വരുമെന്നാണ് അറിയുന്നത്.