india

‘സര്‍ വേണ്ട, രാഹുല്‍ എന്ന് വിളിച്ചാല്‍ മതി’: പച്ചക്കറി വില്‍പനക്കാരനോട് രാഹുല്‍ ഗാന്ധി- വിഡിയോ

By webdesk14

August 18, 2023

വിലക്കയറ്റം മൂലം പച്ചക്കറി വാങ്ങാന്‍ കഴിയാതെ മടങ്ങിയ കച്ചവടക്കാരന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വീട്ടില്‍ വിരുന്ന് നല്‍കിയിരുന്നു. ഡല്‍ഹിയിലെ തന്റെ വസതിയിലാണ് രാഹുല്‍ രാമേശ്വര്‍ എന്ന കച്ചവടക്കാരന് വിരുന്നൊരുക്കിയത്.

रामेश्वर जी उस भारत की आवाज़ हैं जिसकी पीड़ा, मुद्दे और चुनौतियां आज मुख्यधारा की बहस से बहुत दूर हैं।

उस भारत की आवाज़ सुनना और संघर्षों का मुकाबला करने में साथ निभाना हम सब की नैतिक ज़िम्मेदारी है।

उनकी सच्चाई और सादगी से भरी बातचीत का पूरा वीडियो: https://t.co/OL3hB2rQVQ pic.twitter.com/JTwUulQ4aF

— Rahul Gandhi (@RahulGandhi) August 18, 2023

Advertisement

ഇപ്പോള്‍ വിരുന്ന് നല്‍കിയതിന്റെ രസകരമായ കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുകയാണ്. രാഹുല്‍ രാമേശ്വറിനൊപ്പമുള്ള നിമിഷങ്ങള്‍ എക്‌സ് പ്ലാറ്റഫോമില്‍ പങ്കുവച്ചിരുന്നു. വീഡിയോയില്‍ രാമേശ്വര്‍ രാഹുലിനെ സര്‍ എന്ന് അഭിസംബോധന ചെയ്യുമ്പോള്‍ രാഹുല്‍ തിരുത്തുന്നതും തന്നെ രാഹുല്‍ എന്ന് വിളിക്കാന്‍ പറയുന്നതും കാണാം. തന്റെ പേര് രാഹുല്‍ എന്നാണെന്നും സര്‍ എന്ന് വിളിക്കേണ്ടതില്ല എന്നുമാണ് രാഹുല്‍ പറയുന്നത്.

തക്കാളി ഉള്‍പ്പെടെയുള്ള പച്ചക്കറികളുടെ വില ക്രമാതീതമായി വര്‍ധിച്ചതോടെ ഏറെ ബുദ്ധിമുട്ടിലാണെന്ന് രാമേശ്വര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ചയാണ് രാഹുല്‍ അദ്ദേഹത്തെ വസതിയിലേക്ക് ക്ഷണിച്ചത്.