gulf

സര്‍നെയിം ഇല്ലാതെ വിസയില്ല; യാത്രക്കാര്‍ വലയുന്നു

By Test User

November 23, 2022

യു.എ.ഇ വിസ ലഭിക്കണമെങ്കില്‍ ഇനി ഒറ്റപ്പേര് മാത്രം പോരാ. സര്‍നെയിം കൂടി ഉണ്ടെങ്കിലേ ഇനി വിസ ലഭിക്കൂ. നിലവില്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ അത് തിരുത്തുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യണം. റസിഡന്റ് വിസക്കാര്‍ക്ക് ഇത് ബാധകമല്ല.

എന്നാല്‍ പാസ്പോര്‍ട്ട് പുതുക്കുമ്പോള്‍ അവരും ചെയ്യണം. ഇതോടെ യാത്രക്കാരും തൊഴിലന്വേഷകരും പാസ്പോര്‍ട്ടില്‍ മാറ്റം വരുത്തുന്നതിനായി അലയുന്ന അവസ്ഥയാണ്. സാധാരണക്കാരായ പലര്‍ക്കും നിലവില്‍ സര്‍നെയിം ഇല്ല. ഇതാണ് പ്രശ്നമായിരിക്കുന്നത്. അന്താരാഷ്ട്ര നിയമമനുസരിച്ചാണ് ഇതെന്നാണ് യു.എ.ഇയുടെ വിശദീകരണം.