വാഷിങ്ടണ്‍: അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടാക്കി ഉയര്‍ത്തി. പതിനാറും പതിനേഴും വയസുള്ള പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളുടെ അനുവാദത്തോടെ വിവാഹം കഴിക്കാന്‍ ന്യൂജേഴ്‌സി സംസ്ഥാനം നേരത്തെ അനുമതി നല്‍കിയിരുന്നു. പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടാക്കുന്ന രണ്ടാമത്തെ യു.എസ് സ്‌റ്റേറ്റാണ് ന്യൂജേഴ്‌സി. ഡെലാവേര്‍ ആണ് ആദ്യം നടപ്പാക്കിയ സംസ്ഥാനം. മാതാപിതാക്കളുടെയും ഒരു ജഡ്ജിയുടേയും അനുവാദമുണ്ടെങ്കില്‍ പതിനാറ് വയസിന് താഴെയുള്ള കൗമാരക്കാര്‍ക്കും ന്യൂജേഴ്‌സിയില്‍ വിവാഹിതരാകാമായിരുന്നു.