award

സമാധാന നൊബേൽ ഇറാനിലെ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക്

By webdesk15

October 06, 2023

സമാധാന നൊബേൽ ഇറാനിലെ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക്.ഇറാനിൽ സ്ത്രീകളുടെ അവകാശങ്ങൾക്കായി പൊരുതുന്ന മനുഷ്യാവകാശ പ്രവർത്തകയാണ് നർഗസ് സഫിയ മുഹമ്മദി.13 തവണ അറസ്റ്റിലായ നർഗീസ് മുഹമ്മദി ഇപ്പോൾ ജയിൽ വാസമനുഭവിക്കുകയാണ്.വിവിധ കുറ്റങ്ങൾ ചുമത്തി കൃത്യമായ വിചാരണ പോലും കൂടാതെ 31 വർഷത്തെ ജയിൽശിക്ഷയാണ് നർഗീസ് മുഹമ്മദിക്ക് വിധിച്ചിരിക്കുന്നത്.ജയിലിൽ വച്ചാണ് പുരസ്കാര വാർത്ത അറിഞ്ഞത്.