Culture

ഇന്ധനത്തിന് .75% ഇളവ് നാളെ മുതല്‍ പ്രാബല്യത്തില്‍

By chandrika

December 12, 2016

ന്യൂഡല്‍ഹി: കറന്‍സി രഹിത സംവിധാനങ്ങളുപയോഗിച്ച് പെട്രോളും ഡീസലുമടിക്കുകയാണെങ്കില്‍ 0.75% വിലക്കുറവുണ്ടാകുമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം ചൊവ്വാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍. ഡിജിറ്റല്‍ സംവിധാനങ്ങളായ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, മൊബൈല്‍ വാലറ്റ്, ഇ വാലറ്റ് എന്നിവ ഉപയോഗിച്ചുള്ള 2000 രൂപക്ക് മുകളില്‍ ഇന്ധനമടിച്ചാലാണ് ഇളവ് ലഭിക്കുക. ഇതുപ്രകാരം 2000 രൂപയുടെ ഇന്ധനത്തിന് 15 രൂപ കുറയും.

നോട്ട് അസാധുവാക്കലിനെത്തുടര്‍ന്നുള്ള നോട്ട് ക്ഷാമത്തെ മറികടക്കാനാണ് പുതിയ നടപടി. 2000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് സേവന നികുതി ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പെട്രോളിനും ഡീസലിനും വിലക്കുറവ് അനുവദിച്ചത്.