local

കേരളത്തെ സമഗ്രമായ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കാൻ പുതിയ സര്‍ക്കാരിന് സാധിക്കണമെന്ന് നോര്‍ക്ക ഡയറക്ടറും എബിഎന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ജെ.കെ.മേനോന്‍

By webdesk14

June 06, 2026

തിരുവനന്തപുരം:കേരളത്തെ സമഗ്രമായ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കാൻ പുതിയ സര്‍ക്കാരിന് സാധിക്കണമെന്ന് നോര്‍ക്ക ഡയറക്ടറും എബിഎന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ജെ.കെ.മേനോന്‍ . വരുംവർഷങ്ങൾ കേരളത്തിന്റെ സുവർണ്ണ കാലഘട്ടമായി മാറട്ടെയെന്നും മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള കൂടികാഴ്ച്ചയില്‍ ജെ.കെ.മേനോന്‍ ആശംസിച്ചു.

അധികാരത്തിലെത്തുന്നതിനു മുന്‍പെ തന്നെ കേരളത്തിന്‍റെ വികസനത്തിനാവശ്യമായ വിഷയങ്ങളില്‍ കൃത്യമായ കാഴ്ച്ചപാടുണ്ടായ നേതാവ് കൂടിയാണ് വി.ഡി. സതീശന്‍. ജെന്‍സി വിഭാഗത്തെ കൃത്യമായ അഡ്രസ്സ് ചെയ്ത കേരളത്തിലെ ആദ്യത്തെ നേതാവ് കൂടിയാണ് വി.ഡി.സതീശനെന്നത് എടുത്തുപറയേണ്ട വസ്തുതയാണ്. കേരളത്തിന് പുറത്തേക്ക് വിദ്യാഭ്യാസത്തിനായി പോകുന്ന കുട്ടികള്‍ക്ക് കേരളത്തില്‍ തന്നെ അവസരമൊരുക്കാനും, ലോകത്തെ വിദ്യാഭ്യാസ നിലവാരത്തിനൊപ്പം നാടിനെ വളര്‍ത്തുമെന്നും കൃത്യമായി പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് കൃത്യമായ പഠനം നടത്തിയതിന് ശേഷമാണ്. ഇത്തരം കാര്യങ്ങളില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ പിന്തുണക്കുകയും, അഭിനന്ദിക്കുകയും ചെയുകയാണ്.

കേരളത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക്, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക്, സ്ത്രീ സുരക്ഷയ്ക്ക് എല്ലാം കൃത്യമായ പഠനവും പ്ലാനും സ്വീകരിച്ച് മുന്നോട്ടുപോകുന്ന പുതിയ സര്‍ക്കാരില്‍ വലിയ പ്രതീക്ഷയുണ്ടെന്നും ജെ.കെ.മേനോന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

കേരളത്തിന്‍റെ വിസ്മയകരമായ വികസന പദ്ധതികള്‍ വിഭാവനം ചെയുന്ന സര്‍ക്കാരിന് തന്‍റെ മുഴുവന്‍ പിന്തുണയും സഹകരണവും ഉണ്ടാകുമെന്നും ജെ.കെ.മേനോന്‍ വ്യക്തമാക്കി. വിദ്യാഭ്യാസം, ആരേഗ്യം, വ്യവസായം തുടങ്ങി ധനപരമായ എല്ലാ വികസനത്തിലും ദീര്‍ഘവീക്ഷണത്തോടെയുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ കാഴ്ച്ചപാടുകള്‍ കേരളത്തിന് പുതുയുഗ പിറവി സമ്മാനിക്കുമെന്ന കാര്യത്തില്‍ ഉറപ്പുണ്ടെന്നും ഇത്തരം കാഴ്ച്ചപാടുകളാണ് കേരളത്തിനാവശ്യമെന്നും ജെ.കെ.മേനോന്‍ പറഞ്ഞു.

ആഭ്യന്തരവകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല, വ്യവസായ വകുപ്പ് മന്ത്രി ശ്രീ കുഞ്ഞാലിക്കുട്ടി, വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് എന്നിവരുമായും ജെ.കെ.മേനോന്‍ കൂടികാഴ്ച്ച നടത്തി.