മുസ്ലിം ലീഗ് നേതാക്കള്‍ നടത്തുന്ന ഉത്തരേന്ത്യന്‍ പര്യടനത്തിന് ബീഹാറിലെ ഗ്രമാങ്ങളില്‍ വന്‍വരവേല്‍പ്. ബിഹാറിലെ ബഹാദൂര്‍ ഗഞ്ചില്‍ നടന്ന പൊതുയോഗത്തില്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. സംസാരിച്ചു. സ്ത്രീകളും കുട്ടികളുമടക്കമുള്ള ആയിരങ്ങക്കണക്കിന് ഗ്രാമവാസികളായിരുന്നു മുസ്‌ലിം ലീഗ് പൊതുയോഗത്തിനെത്തിയത്. പട്ടിണിയും ദാര്ദ്രവും മൂലം കഷ്ടതയനുഭവിക്കുന്ന പിന്നോക്ക ജില്ലകളിലാണ് മുസ്ലിം ലീഗ് നേതാക്കള്‍ പര്യടനം നടത്തുന്നത്.
ബീഹാര്‍, ബംഗാള്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളിലാണ് മുസ്്ലിംലീഗ് ദേശീയ നേതാക്കള്‍ ചതുര്‍ദിന സന്ദര്‍ശന പരിപാടിക്ക് നടത്തുന്നത്.. ശൈത്യകാല സഹായദൗത്യം, വിവിധ പദ്ധതികളുടെ ശിലാസ്ഥാപനകര്‍മ്മവും ഉദ്ഘാടനങ്ങളും, പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങിയ വ്യത്യസ്ത പരിപാടികള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നടക്കും. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
കടിയാറിലെ മുസ്്ലിംലീഗ് പൊതുസമ്മേളനത്തോടെയാണ് സന്ദര്‍ശന പരിപാടിക്ക് തുടക്കമായത്. മൂന്ന് മണിക്ക് ബഹാദൂര്‍ഗഞ്ചില്‍ വെള്ളപ്പൊക്കത്തില്‍ ദുരിതം പെയ്ത ഗ്രാമപ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. പൊതുസമ്മേളനം ഇടി മുഹമ്മദ് ബഷീര്‍ എംപിയാണ് ഉദ്ഘാടനം ചെയ്തത്. മുസ്്ലിംലീഗ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മത്സരിക്കുന്ന ഈ നിയമസഭാ മണ്ഡലത്തില്‍ പുതിയ പദ്ധതികള്‍ക്കും തുടക്കം കുറിച്ചു.
Be the first to write a comment.