Connect with us

News

കുഞ്ഞിനെ പോലും വിട്ടില്ല; ഓപ്പറേഷന്‍ മെട്രോ സര്‍ജില്‍ മിനിയാപൊളിസ് തെരുവുകള്‍ കത്തുന്നു

ഓപ്പറേഷൻ മെട്രോ സർജ് നടപടികൾക്കിടെ മിനിയാപൊളിസിൽ എൽവിസ് ജോയൽ ടിപ്പാൻ എന്ന യുവാവിനെയും അദ്ദേഹത്തിന്റെ രണ്ട് വയസ്സുകാരി മകളെയും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഈ സംഭവം വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായി.

Published

on

മിനിയാപൊളിസ്: അമേരിക്കയില്‍ കുടിയേറ്റക്കാര്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ ‘ഓപ്പറേഷന്‍ മെട്രോ സര്‍ജ്’ നടപടികള്‍ ശക്തമാകുന്നതിനിടെ, രണ്ട് വയസുകാരിയെ കസ്റ്റഡിയിലെടുത്ത സംഭവം വലിയ വിവാദമായി മാറി. വ്യാഴാഴ്ച മിനിയാപൊളിസില്‍ വെച്ച് എല്‍വിസ് ജോയല്‍ ടിപ്പാന്‍ എന്ന യുവാവിനെയും അദ്ദേഹത്തിന്റെ രണ്ട് വയസ്സുള്ള മകള്‍ ക്ലോയി റെനാറ്റയെയും ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ICE) ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചതാണ് പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചത്.

പിതാവും മകളും പലചരക്ക് കടയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഫെഡറല്‍ ഏജന്റുകള്‍ ഇവരെ പിന്തുടര്‍ന്ന് പിടികൂടിയത്. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതിനെ തുടര്‍ന്ന് വാഹനത്തിന്റെ ചില്ല് തകര്‍ത്താണ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തതെന്ന് മിനിയാപൊളിസ് സിറ്റി കൗണ്‍സില്‍ അംഗം ജേസണ്‍ ചാവേസ് ആരോപിച്ചു. കുട്ടിയെ ഉടന്‍ വിട്ടയക്കണമെന്ന കോടതി ഉത്തരവ് നിലവിലുണ്ടായിരുന്നിട്ടും ഇരുവരെയും ടെക്‌സസിലേക്ക് വിമാനമാര്‍ഗം മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, എല്‍വിസ് ജോയല്‍ നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചയാളാണെന്നും, അറസ്റ്റ് നിയമാനുസൃതമാണെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി വ്യക്തമാക്കി. കുട്ടിയെ ഏറ്റെടുക്കാന്‍ മാതാവ് തയ്യാറായില്ലെന്നും വകുപ്പ് അവകാശപ്പെട്ടു.
അറസ്റ്റിനെതിരെ നൂറിലധികം ആളുകള്‍ സ്ഥലത്ത് തടിച്ചുകൂടി പ്രതിഷേധിക്കുകയും, ചിലര്‍ ഏജന്റുകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി.

സമീപ ആഴ്ചകളില്‍ ഐസിഇ കസ്റ്റഡിയിലെടുക്കുന്ന അഞ്ചാമത്തെ കുട്ടിയാണ് ക്ലോയി. കഴിഞ്ഞ ദിവസം പ്രീ-സ്‌കൂളില്‍ നിന്ന് മടങ്ങിയ അഞ്ച് വയസ്സുകാരനെ പിതാവിനൊപ്പം കസ്റ്റഡിയിലെടുത്തതും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. വീടിന്റെ വാതിലില്‍ മുട്ടാന്‍ കുട്ടിയെ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥര്‍ മറ്റുള്ളവരെ പുറത്തേക്കിറക്കാന്‍ ശ്രമിച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ ആരോപിച്ചു.

2025 ഡിസംബറില്‍ ആരംഭിച്ച ഓപ്പറേഷന്‍ മെട്രോ സര്‍ജ് കുടിയേറ്റക്കാരെ കണ്ടെത്താനും പിടികൂടാനുമുള്ള വലിയ തോതിലുള്ള ഫെഡറല്‍ നടപടിയാണ് ‘ ഓപ്പറേഷന്‍ മെട്രോ സര്‍ജ്’. ആഴ്ചയില്‍ ഏകദേശം 1.8 കോടി ഡോളര്‍ ചെലവഴിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി മിനസോട്ടയിലെ മിനിയാപൊളിസ്‌സെന്റ് പോള്‍ മേഖലയില്‍ 3000-ത്തിലധികം ഏജന്റുകളെ വിന്യസിച്ച് പരിശോധനകള്‍ ശക്തമാക്കിയിരിക്കുകയാണ്.

News

മമ്മൂക്കയുമല്ല ലാലേട്ടനുമല്ല; ‘പാട്രിയറ്റ്’ ആദ്യ കാരക്ടര്‍ പോസ്റ്ററായി നയന്‍താര

അധികം വൈകാതെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ലുക്കുകള്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷ.

Published

on

മമ്മൂട്ടിയും മോഹന്‍ലാലും 19 വര്‍ഷത്തിന് ശേഷം വീണ്ടും ഒരുമിക്കുന്ന ചിത്രമായ ‘പാട്രിയറ്റ്’ സിനിമാ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ കാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. ആരാധകര്‍ മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ ലുക്ക് ആയിരിക്കും ആദ്യം പുറത്തുവരികെന്ന് കരുതിയിരിക്കെ, നായിക നയന്‍താരയുടെ കാരക്ടര്‍ ലുക്ക് ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. അധികം വൈകാതെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ലുക്കുകള്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷ.

‘വിമത ശബ്ദങ്ങള്‍ ദേശസ്‌നേഹത്തിന്റേതാണ്… ദേശദ്രോഹികള്‍ നിറയുന്ന ഈ ലോകത്ത് ഒരു ദേശസ്‌നേഹിയാകൂ’ എന്ന ശക്തമായ കുറിപ്പോടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.

നയന്‍താരയ്ക്ക് പുറമെ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, രേവതി, സെറിന്‍ ഷിഹാബ്, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. നേരത്തെ തന്നെ ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും കിച്ചപ്പു ഫിലിംസിന്റെയും ബാനറില്‍ ആന്റോ ജോസഫും കെ.ജി. അനില്‍കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഏപ്രില്‍ 23-നാണ് ‘പാട്രിയറ്റ്’ റിലീസിനെത്തുമെന്നാണ് വിവരം.

Continue Reading

kerala

ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ പിടിയില്‍

ഇന്നു നടക്കുന്ന ഡിവൈഎഫ്‌ഐ പത്തനംതിട്ട ബ്ലോക്ക് സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുക്കേണ്ട നേതാവായിരുന്നു സഞ്ജു മനോജ്

Published

on

പത്തനംതിട്ട: ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പത്തനംതിട്ടയില്‍ പിടിയിലായി. സഞ്ജു മനോജ് ( 24 വയസ്) , മുഹമ്മദ് ആഷിഖ് (19 വയസ്) എന്നിവരാണ് പിടിയിലായത്. രണ്ടു കിലോ കഞ്ചാവ് ഇവരില്‍ നിന്നും കണ്ടെടുത്തു. റാന്നി പെരുമ്പുഴ പാലത്തിന് സമീപം പൊലീസ് ഡാന്‍സാഫ് സംഘം നടത്തിയ തിരച്ചിലിലാണ് ഇവര്‍ പിടിയിലായത്.

രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരുടെ കാര്‍ കുറുകെ പൊലീസ് വാഹനം നിര്‍ത്തി തടഞ്ഞിട്ടാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പിടികൂടിയ ഉടന്‍ തന്നെ ഇരുവരുടേയും മൊബൈല്‍ ഫോണ്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള സഞ്ജുവിന്റെ ഫോണിലേക്ക് ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കള്‍ വിളിച്ചിരുന്നു.

ഇന്നു നടക്കുന്ന ഡിവൈഎഫ്‌ഐ പത്തനംതിട്ട ബ്ലോക്ക് സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുക്കേണ്ട നേതാവായിരുന്നു സഞ്ജു മനോജ്. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായിട്ടാണ് ഡിവൈഎഫ്‌ഐ നേതാക്കള്‍ സഞ്ജുവിനെ വിളിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോണെടുത്ത സിഐയാണ് കഞ്ചാവുമായി കസ്റ്റഡിയിലെടുത്ത കാര്യം അറിയിച്ചത്.

Continue Reading

News

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് വീണ്ടും; കണ്ണൂരില്‍ 77കാരന് 45 ലക്ഷം രൂപ നഷ്ടമായി

അനധികൃത പണമിടപാട് നടത്തിയെന്നാരോപിച്ചാണ് തട്ടിപ്പുകാര്‍ വയോധികനെ ഭീഷണിപ്പെടുത്തിയത്.

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഡിജിറ്റല്‍ അറസ്റ്റ് എന്ന വ്യാജനാടകത്തിലൂടെ വീണ്ടും ലക്ഷങ്ങളുടെ തട്ടിപ്പ്. തലശ്ശേരി സ്വദേശിയായ 77 വയസുകാരനാണ് തട്ടിപ്പിന് ഇരയായത്. അനധികൃത പണമിടപാട് നടത്തിയെന്നാരോപിച്ചാണ് തട്ടിപ്പുകാര്‍ വയോധികനെ ഭീഷണിപ്പെടുത്തിയത്.

തുടര്‍ന്ന് അറസ്റ്റ് വാറണ്ട് വാട്‌സ് ആപ്പ് വഴി അയച്ചുകൊടുത്ത്, അറസ്റ്റ് ഒഴിവാക്കണമെങ്കില്‍ കൈവശമുള്ള പണം സര്‍ക്കാര്‍ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. ഇതുവഴി വയോധികനില്‍ നിന്ന് 45 ലക്ഷം രൂപയാണ് തട്ടിപ്പുകാര്‍ കൈക്കലാക്കിയത്.

ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ് സംഭവിച്ച തട്ടിപ്പ് സംബന്ധിച്ച് വയോധികന്‍ ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.

Continue Reading

Trending