kerala

ശമ്പളം കിട്ടിയില്ല; തലകുത്തി നിന്ന് പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരന്‍

By webdesk14

March 14, 2024

ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്റെ പ്രതിഷേധം. മൂന്നാര്‍ ഡിപ്പോയിലെ ഡ്രൈവറും അടിമാലി സ്വദേശിയുമായ കെ.എസ് ജയകുമാറാണ് തലകുത്തിനിന്ന് പ്രതിഷേധിച്ചത്. ഇന്നലെ മൂന്നാര്‍ ഡിപ്പോയിലാണ് ജയകുമാറിന്റെ അരമണിക്കൂര്‍ പ്രതിഷേധം നടന്നത്.

ജയകുമാറിനൊപ്പം സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ ഗിരീഷ്, ബിജുമോന്‍ എന്നിവരും സമരത്തില്‍ പങ്കുചേര്‍ന്നു. നിന്നുകൊണ്ടാണ് ഇവര്‍ സമരത്തില്‍ പങ്കെടുത്തത്. അരമണിക്കൂറോളം പ്രതിഷേധം നീണ്ടു നിന്നു.

മൂന്നാര്‍ ഉദുമല്‍പേട്ട ബസിലെ ഡ്രൈവറാണ് ജയകുമാര്‍. 13ാം തീയതിയായിട്ടും ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ജയകുമാറിന്റെ സമരം. ആയോധന കലയില്‍ പ്രാവിണ്യമുള്ളയാളുമാണ് ജയകുമാര്‍.