Culture

ഡല്‍ഹി പൊലീസിനെ വകവെക്കാതെ ജിഗ്‌നേഷ് മേവാനിയുടെ റാലി; മോദിക്കെതിരെ ആഞ്ഞടിച്ച് ഗുജറാത്ത് എംഎല്‍എ

By chandrika

January 09, 2018

ന്യൂഡല്‍ഹി: ദലിത് യുവ നേതാവും ഗുജറാത്ത് നിയമസഭാ അംഗമായ ജിഗ്‌നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന റാലി ദേശീയ ശ്രദ്ധ നേടുന്നു. സാമൂഹിക നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ പാര്‍ലമെന്റ് സ്ട്രീറ്റില്‍ റാലി നടത്തുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം യൂത്ത് ഹുങ്കാര്‍ റാലിക്ക് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചെങ്കിലും മുന്‍ നിശ്ചയിച്ച പ്രകാരം മേവാനിയും സംഘവും റാലി സംഘടിപ്പിക്കുകയായിരുന്നു. ജലപീരങ്കി ഉള്‍പ്പെടെയുള്ള വന്‍ തയാറെടുപ്പുകളുമായി ഡല്‍ഹി പൊലീസിന്റെ വന്‍ സംഘം സ്ഥലത്തെത്തിയതോടെ റാലിക്ക് വന്‍ പ്രചാരം ലഭിച്ചിരിക്കുകയാണ്.

The way corruption, poverty, unemployment and the real issues are being swept under the carpet and ghar wapasi, love jihad and cows are being given space, we stand against that: Jignesh Mewani at Yuva Hunkar rally in #Delhi pic.twitter.com/2FcSJg99eR

— ANI (@ANI) January 9, 2018

അതേസമയം, റാലിക്ക് അനുമതി നിഷേധിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദലിത് നേതാവ് ജിഗ്‌നേഷ് മേവാനി രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങള്‍ ‘നിര്‍ഭാഗ്യകര’മാണെന്ന് മേവാനി പ്രതികരിച്ചു. ജനാധിപത്യപരമായി സമാധാനപൂര്‍വം റാലി നടത്താന്‍ ശ്രമിച്ചിട്ടും സര്‍ക്കാര്‍ തങ്ങളെ ലക്ഷ്യമിടുകയാണെന്ന് മേവാനി കുറ്റപ്പെടുത്തി. ജനങ്ങള്‍ തിരഞ്ഞെടുത്ത അവരുടെ പ്രതിനിധിയെയാണ് സര്‍ക്കാര്‍ സംസാരിക്കാന്‍ അനുവദിക്കാത്തതെന്നും മേവാനി ചൂണ്ടിക്കാട്ടി.

‘ഭരണഘടനക്ക് അനുസൃതമായാണ് താന്‍ നിലകൊള്ളുന്നത്. അതിനാല്‍ തന്നെ എത്രവേണമെങ്കിലും വിമര്‍ശിക്കാം. ഞങ്ങള്‍ ലൗ ജിഹാദികളല്ല, പ്രേമത്തിന്റെ പ്രണയത്തിന്റെയും സ്‌നേഹത്തിന്റെ സുഹൃത്തുക്കളാണ്. അതിനാല്‍ പ്രണയദിനം ആഘോഷിക്കുമെന്നും വിദ്വേഷ രാഷ്്്ട്രീയത്തിനെതിരെ മേവാനി തുറന്നടിച്ചു.

ഗുജറാത്തില്‍ ബി.ജെ.പിയുടെ സീറ്റ് 99 ആക്കി കുറച്ചതിനുള്ള പ്രതികാരമാണ് സര്‍ക്കാര്‍ ദളിതരോട് ചെയ്യുന്നതെന്ന് മേവാനി കുറ്റപ്പെടുത്തി. പൊലീസ് അനുമതി മറികടന്ന് നടത്തിയ യുവ ഹുങ്കാര്‍ റാലിയിലാണ് ജിഗ്‌നേഷ് തുറന്നടിച്ചത്. അഴിമതി, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങി ജനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന യഥാര്‍ഥ വിഷയങ്ങളെ മറച്ചാണ് ഘര്‍ വാപ്പസി, ലവ് ജിഹാദ്, ഗോരക്ഷ എന്നിവക്ക് പ്രധാന്യം നല്‍കുന്നത്. ഞങ്ങള്‍ ഇതിനെതിരാണ്.

പുതുതായി കൈകൊള്ളുന്ന പൗരത്വ ബില്ലിലുടെ രണ്ടു കോടി ബംഗ്ലാദേശി ഹിന്ദുക്കളെ നല്‍കാമെന്നാണ് ബി.ജെ.പി അസമിന് നല്‍കുന്ന വാഗ്ദാനമെന്ന് അസമില്‍ നിന്നുള്ള കര്‍ഷക നേതാവ് അഖില്‍ ഗഗോയ് റാലിയില്‍ പറഞ്ഞു. ബി.ജെ.പിയുടെ വോട്ടു ബാങ്കാക്കി ഇവരെ മാറ്റുകയാണ് ലക്ഷ്യം. ഇതുവഴി ആര്‍.എസ്.എസിന്റെ ഹിന്ദുരാഷ്ട്ര സങ്കല്‍പത്തിന് കൂടുതല്‍ ശക്തി പകരുമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനക്കുവേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നത്, പ്രത്യേക മത വിഭാഗത്തിനോ സമുദായത്തിനോ വേണ്ടിയല്ലെന്ന് ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് കനയ്യ കുമാര്‍ തുറന്നടിച്ചു. സര്‍ക്കാര്‍ തങ്ങളെ ഹിന്ദുക്കള്‍ക്കെതിരെയായി ചിത്രീകരിക്കുകയാണെന്നും കനയ്യ പറഞ്ഞു. ഗുജറാത്ത് എം.എല്‍.എ മേവാനിയുടെ ഡല്‍ഹി യുവജനറാലിക്ക് പൊലീസ് അനുമതി നല്‍കിയിരുന്നില്ല. ഭീം സേനയുടെ നേതാവ് ചന്ദ്രശേഖര്‍ ആസാദ് റാവുവിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് മേവാനി റാലി സംഘടിപ്പിച്ചത്. മേവാനിയുടെ നേതൃത്വത്തിലുള്ള യൂത്ത് റാലിക്ക് സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതിനെ മറികടന്നാണ് മേവാനിയും സംഘവും റാലി സംഘടിപ്പിച്ചത്. അതേസമയം, റാലിക്ക് അനുമതി നിഷേധിച്ചതിനെതിരെ ജിഗ്‌നേഷ് വിമര്‍ശിച്ചു. ഇതുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങള്‍ ‘നിര്‍ഭാഗ്യകര’മാണെന്ന് മേവാനി പ്രതികരിച്ചു. ജനാധിപത്യപരമായി സമാധാനപൂര്‍വം റാലി നടത്താന്‍ ശ്രമിച്ചിട്ടും സര്‍ക്കാര്‍ തങ്ങളെ ലക്ഷ്യമിടുകയാണെന്ന് മേവാനി ആരോപിച്ചു. ജനങ്ങള്‍ തെരഞ്ഞെടുത്ത അവരുടെ പ്രതിനിധിയെയാണ് സര്‍ക്കാര്‍ സംസാരിക്കാന്‍ അനുവദിക്കാത്തതെന്നും മേവാനി ആരോപിച്ചു. ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാക്കളായ ഷഹ്്‌ല റാഷിദ്, ഉമര്‍ ഖാലിദ്, സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവരും റാലിയില്‍ സംസാരിച്ചു. ജെ.എന്‍.യു, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ലക്‌നോ വാഴ്‌സിറ്റി, അലഹാബാദ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും പരിപാടിക്കെത്തിയിരുന്നു.