india

ശരിയായ ഹെല്‍മറ്റ് ധരിച്ചില്ല; പോലീസിന് പിഴചുമത്തി ട്രാഫിക് പോലീസ്

By Test User

October 21, 2022

ബംഗളുരു: ശരിയായ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്ത പോലീസുകാരന് പിഴചുമത്തി ട്രാഫിക് പോലീസ്. ബംഗളുരുവിലെ ആര്‍. ടി നഗറിലാണ് യാത്രികനായ പോലീസിന് പിഴ ചുമത്തിയത്. തൊപ്പി ഹെല്‍മറ്റാണ് പോലീസ് ധരിച്ചിരുന്നത്. എന്നാല്‍ നഗരങ്ങളില്‍ ഇത് നിരോധിച്ചിരുന്നു.

Good evening sir
half helmet case booked against police
Tq pic.twitter.com/Xsx5UA40OY

— R T NAGAR TRAFFIC BTP (@rtnagartraffic) October 17, 2022

പിഴ ചുമത്തിയതിന്റെ ചിത്രം ആര്‍. ടി നഗര്‍ പോലീസ് ട്വിറ്ററില്‍ പങ്കുവെച്ചു. ‘ഗുഡ് ഈവനിംഗ് സര്‍, പോലീസുകാരന് ഹാഫ് ഹെല്‍മറ്റ് കേസ് ചുമത്തി, നന്ദി’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.