ന്യൂഡല്‍ഹി: മുതിര്‍ന്ന ചിത്രകാരന്‍ രാം കുമാര്‍ നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. എം. എഫ് ഹുസൈന്‍, എഫ്. എന്‍ സൗയ്‌സ്, എച്ച്. എ ഗാഡെ, എസ്. എച്ച് റാസാ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ചിത്രരചനക്ക് പുതിയ ദിശാബോധം നല്‍കാന്‍ രാം കുമാറിന്റെ ചിത്രങ്ങള്‍ക്ക് കഴിഞ്ഞു. സംസ്‌കാരം ഇന്നലെ വൈകുന്നേരം നിഗംബോദ് ഘാട്ടില്‍ നടന്നു.