Culture

ആള്‍ക്കൂട്ട കൊലപാതകത്തിന് പിന്നാലെ; മലെഗാവിലും സമാന ആക്രമണം

By chandrika

July 03, 2018

മുംബൈ: മോഷണശ്രമം ആരോപിച്ച് നടന്ന ധൂലെ ആള്‍ക്കൂട്ട കൊലപാതകത്തിന്റെ നടുക്കം മാറുന്നതിന് മുമ്പ് മലെഗാവിലും സമാന ആക്രമണം. രണ്ട് വയസുകാരന്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് എതിരെയാണ് ആള്‍കൂട്ടം ആക്രമണം നടത്തിയത്. മോഷണ ശ്രമം അരോപിച്ചാണ് ഇവര്‍ക്കെതിരേയും ആള്‍ക്കൂട്ടം അക്രമം അഴിച്ചുവിട്ടത്.

എന്നാല്‍ പൊലീസിന്റെ സമയോചിത ഇടപെടല്‍ കാരണം അത്യാഹിതം സംഭവിച്ചില്ല. ലാത്തിച്ചാര്‍ജ് നടത്തിയാണ് അഞ്ച് പേരെയും പൊലീസ് രക്ഷിച്ചത്. ആള്‍ക്കൂട്ടം പൊലിസിന് നേരെയും ആമ്രകണം അഴിച്ചുവിട്ടു. കലാപം നടത്തിയതിനും കൃത്യനിര്‍വഹണത്തില്‍ നിന്ന് തടഞ്ഞതിലും നാട്ടുകാര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. സമൂഹ മാധ്യമങ്ങളിലെ അഭ്യൂഹമാണാ ആമ്രകണത്തിന് പിന്നിലെന്ന് പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു. പര്‍ഭണിയില്‍ നിന്നുള്ള കുടുംബമാണ് ആക്രമണത്തിന് ഇരയായത്. രണ്ടു വയസുകാരനും കുടുംബവും സമീപ പ്രദേശത്ത് തന്നെയാണ് താമസിച്ചുവരുന്നതെങ്കിലും നാട്ടുകാര്‍ക്കിടയില്‍ അപരിചിതരാണ്.

ജീവന്‍ പണയംവെച്ചാണ് കുടുംബത്തെ പൊലീസുകാര്‍ രക്ഷിച്ചതെന്ന് മലെഗാവ് അഡീഷണല്‍ സൂപ്രണ്ട് ഹര്‍ഷ് പൊഡ്ഡാര്‍ പറഞ്ഞു.