kerala

ഉദ്ഘാടനങ്ങള്‍ക്ക് തുണിയുടുക്കാത്ത താരങ്ങളെ മതി: വിവാദപരാമര്‍ശവുമായി യു. പ്രതിഭ എംഎല്‍എ

By webdesk17

October 10, 2025

കായംകുളം സദാചാര പ്രസംഗവുമായി യു. പ്രതിഭ എംഎല്‍എ . ഉദ്ഘാടനങ്ങള്‍ക്ക് ഇപ്പോള്‍ തുണിയുടുക്കാത്ത താരങ്ങളെ മതിയെന്നും തുണിയുടുക്കാത്ത താരം വന്നാല്‍ എല്ലാവരും ഇടിച്ചു കയറുകയാണെന്നും എംഎല്‍എ പറഞ്ഞു. സര്‍ക്കാര്‍ പരിപാടിയിലായിരുന്നു പ്രസ്താവന.

”അത് നിര്‍ത്താന്‍ പറയണം. തുണിയുടുത്ത് വരാന്‍ പറയണം. ഇത് സദാചാരം എന്ന് പറഞ്ഞ് എന്റെ നേരെ വരരുത്. മാന്യമായി വസ്ത്രം ധരിക്കുകയാണ് വേണ്ടത്. തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യം ഉള്ള നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്,” എന്നും യു. പ്രതിഭ കൂട്ടിച്ചേര്‍ത്തു.

താരങ്ങളുടെ വസ്ത്രധാരണം സംബന്ധിച്ച പരാമര്‍ശത്തിനൊപ്പം, നടന്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ടെലിവിഷന്‍ പരിപാടിയെയും യു. പ്രതിഭ വിമര്‍ശിച്ചു. മോഹന്‍ലാല്‍ നടത്തുന്ന ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ടെന്നും മറ്റുള്ളവര്‍ ഉറങ്ങുന്നത് ഒളിഞ്ഞു നോക്കുന്നതാണ് പരിപാടിയെന്നും യു. പ്രതിഭ കൂട്ടിച്ചേര്‍ത്തു.

”ജനാധിപത്യത്തില്‍ വരേണ്ടത് താരരാജാക്കന്മാര്‍ അല്ല. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പച്ച മനുഷ്യരാണ് ആവശ്യം. ധൈര്യത്തോടെ പറയാന്‍ നമ്മള്‍ തയ്യാറാകണം,” എന്നും യു. പ്രതിഭ എംഎല്‍എ വ്യക്തമാക്കി.