kerala

നഗ്നദൃശ്യ വിവാദം: എ.പി സോണയെ പുറത്താക്കി സിപിഎം

By webdesk13

January 14, 2023

ആലപ്പുഴ: നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപണം വിധേയനായ എ.പി സോണയെ സി.പി.എം പുറത്താക്കി. ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റിന് ശേഷമാണ് ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗമായ സോണയെ പുറത്താക്കിയത്. രണ്ടംഗ അന്വേഷണ കമീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചില നേതാക്കള്‍ സോണയെ സംരക്ഷിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

രണ്ടുമാസം മുമ്പാണ് വിവാദം ഉണ്ടായത്. സഹപ്രവര്‍ത്തകയുള്‍പ്പെടെ നിരവധി സ്ത്രീകളാണ് എ.പി സോണയ്‌ക്കെതിരെ പരാതിയുയര്‍ത്തിയത്. പരാതിക്കൊപ്പം എ.പി സോണയുടെ ഫോണിലെ ദൃശ്യങ്ങളും ആരോപിച്ച സ്ത്രീ സമര്‍പ്പിച്ചിരുന്നു. സോണയുടെ സഹപ്രവര്‍ത്തകയടക്കം 17 സ്ത്രീകളുടെ 34 ദൃശ്യങ്ങളാണ് ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നത്. വിഡിയോ കോള്‍ ചെയ്യുമ്പോള്‍ സ്ത്രീകളറിയാതെ അത് പകര്‍ത്തി ഫോണില്‍ സൂക്ഷിക്കുകയായിരുന്നു.