crime

വിദ്യാര്‍ഥിനികള്‍ക്കുനേരെ നഗ്നതാ പ്രദര്‍ശനം; വില്ലേജ് ഓഫീസര്‍ പിടിയില്‍

By webdesk13

April 26, 2023

വിദ്യാര്‍ഥിനികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍. തിരുവനന്തപുരം പട്ടം പ്ലാമൂട്ടില്‍ വച്ചായിരുന്നു സംഭവം. ഇന്നലെ രാത്രി പ്ലാമൂട്ടില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെയാണ് പ്രതി നഗ്നതാ പ്രദര്‍ശനം നടത്തിയത്. ഷിജു കുമാറിനെ മ്യൂസിയം പൊലീസ് ഓടിച്ചിട്ട് പിടി കൂടുകയായിരുന്നു.