kerala

രമ്യ ഹരിദാസ് എം.പിയെ ഫോണിലൂടെ നിരന്തരം അസഭ്യം പറഞ്ഞയാള്‍ അറസ്റ്റില്‍

By Test User

November 29, 2022

പാലക്കാട്:രമ്യ ഹരിദാസ് എംപിയെ മൊബൈല്‍ ഫോണിലൂടെ നിരന്തരം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തിയും ചെയ്തയാളെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശി ഷിബുകുട്ട (48) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എംപിയുടെ പരാതിയിലാണ് നടപടി.

അര്‍ദ്ധരാത്രിയില്‍ ഉള്‍പ്പെടെ വിവിധ സമയങ്ങളില്‍ എംപിയുടെ ഫോണില്‍ വിളിച്ച് സ്ഥിരമായി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. നിരവധി തവണ താക്കീത് ചെയ്തിട്ടും ഇത് തുടരുകയായിരുന്നു. ശേഷമാണ് പരാതി നല്‍കിയത്.

ജില്ലാ പോലീസ് മേധാവി ആറ് വിശ്വനാഥിന്റെ നിര്‍ദ്ദേശപ്രകാരം വടക്കഞ്ചേരി പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത്. എന്നാല്‍ ഇയാള്‍ ഭീഷണിപ്പെടുത്താന്‍ ഉണ്ടായ കാരണം എന്തെന്ന് വ്യക്തമല്ല.